പത്തുദിവസത്തിനുള്ളിൽ ഈ പറയുന്ന 13 ഹൊറർ ചിത്രങ്ങൾ കാണാമോ? എങ്കിൽ ലഭിക്കും ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ. സിനിമാപ്രേമികൾക്ക് ഒരു സുവർണ്ണ അവസരം!

0

ഹൊറർ ചിത്രങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്ത് ഒരു സുവർണാവസരം ഇരിക്കുന്നുണ്ട്. തിരഞ്ഞെടുത്തിരിക്കുന്ന 13 ചിത്രങ്ങളാണ് കണ്ടു തീർക്കേണ്ടത്. ഈ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത് ഫിനാൻസ് ബസ് എന്ന കമ്പനിയാണ്. ചില കാര്യങ്ങൾ പഠിക്കുവാൻ വേണ്ടിയാണ് അവർ ഇത്തരമൊരു ഓഫർ വെച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ഒരു സിനിമയുടെ നിർമ്മാണച്ചെലവ് അല്ലെങ്കിൽ ബജറ്റ് അതിൻറെ ആസ്വാദനത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന പ്രധാനഘടകമാണ് ഇവർ വിലയിരുത്തുന്നത്.

അവരുടെ നിരീക്ഷണം അനുസരിച്ച് ഏറ്റവും പേടിപ്പിക്കുന്ന 13 സിനിമകളെന്ന് കരുതുന്നവ അവർ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ 13 ചിത്രങ്ങളാണ് പ്രേക്ഷകൻ കാണേണ്ടത്. പ്രേക്ഷകൻ്റേ ഹാർട്ട് റേറ്റ് ഇതിലൂടെ നിരീക്ഷിക്കുകയും ചെയ്യും. ഫിറ്റ്ബിറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ കാണേണ്ടത്. അതുകൊണ്ടുതന്നെ ലൈവ് ആയി ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ പറ്റും. ചിത്രങ്ങളുടെ ലിസ്റ്റ് ഇവർ നൽകിയിട്ടുണ്ട്. ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ കുറഞ്ഞ ബജറ്റ് നേക്കാൾ കൂടുതൽ ഭീതി നൽകുന്നുണ്ടോ എന്ന് അറിയാൻ ശ്രമിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.

കമ്പനി തിരഞ്ഞെടുത്തിരിക്കുന്ന 13 സിനിമകൾ ഇവയൊക്കെയാണ്. സൊ, അമിറ്റിവില്ല ഹൊറർ, എ ക്വിയറ്റ് പ്ലേസ് പാർട്ട് 2, കാൻറീമാൻ, ഇൻസിഡസ്, ദി ബ്ലയർ വിച്ച് പ്രോജക്ട്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പ്യൂർഗ്, ഹലോവീൻ (2018), അന്നാബേൽ, പാരാനോർമൽ ആക്ടിവിറ്റി എന്നീ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്.

ഒക്ടോബർ 9 നും 18 നും ഇടയ്ക്ക് ചിത്രങ്ങൾ കണ്ട് തീർക്കണം എന്നാണ് കമ്പനി പറയുന്നത്. ഈ ഓഫർ ഇന്ത്യയിൽ ഇതുവരെ ബാധകമല്ല എന്നാണ് അറിയുന്നത്. അമേരിക്കയിൽ ഉള്ള മുതിർന്നവരെയാണ് കമ്പനി ക്ഷണിച്ചിരിക്കുന്നത്.