പഴയകാല മലയാളി പ്രേക്ഷകരുടെ ഹരമായ നടിയുടെ മകളാണ് പുതിയ കാല മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ നടി. ഈ അപൂർവ ചിത്രം ആരുടേ എന്ന് പറയാമോ?

0

നടീനടൻമാരുടെ ബാല്യകാല ചിത്രങ്ങൾ ആരാധകരിൽ കൗതുകമുണർത്താറുണ്ട്. ചിലരുടെയൊക്കെ ചിത്രങ്ങൾ തിരിച്ചറിയുക പോലുമില്ല. പ്രേക്ഷകർക്ക് ഇതൊക്കെ വലിയ താല്പര്യം ഉള്ള സംഗതിയും ആണ്. ചില വിരുതന്മാർ ഒറ്റനോട്ടത്തിൽ തന്നെ ആൾക്കാരെ തിരിച്ചറിയുകയും ചെയ്യും. ചില ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അതുപോലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പഴയകാല മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു നടിയുടെ മകളുടെ ചിത്രമാണ് ഇത്. ഒറ്റനോട്ടത്തിൽ ഇത് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ ഒരു സിനിമാപ്രേമി തന്നെ. മലയാളത്തിലെ പ്രശസ്ത നടിയായിരുന്നു മേനക. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർതാരം എന്ന് പറയാം. നിരവധി ആരാധകരും ഈ നടിക്ക് ഉണ്ടായിരുന്നു. വിവാഹത്തിനുശേഷം താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

മേനകയുടെ മകൾ ആണ് കീർത്തി സുരേഷ്. ഇപ്പോഴിതാ കീർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കീർത്തിയുടെ അച്ഛനെയും സഹോദരിയേയും എല്ലാം ചിത്രങ്ങളിൽ കാണാം. ചുരുക്കം ചില മലയാള സിനിമകൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത്. തെലുങ്കിലും തമിഴിലും ആണ് താരം ഇപ്പോൾ സജീവം.

ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. മരയ്ക്കാർ അറബിക്കടലിൻ്റേ സിംഹം ആണ് കീർത്തി ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. മോഹൻ ലാൽ ആണ് ഈ ചിത്രത്തിലെ നായകൻ. പ്രിയദർശനാണ് ഇതിനെ സംവിധാനം. കീർത്തിയുടെ ഉറ്റസുഹൃത്തുക്കളായ കല്യാണിയും, പ്രണവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.