എല്ലാവർക്കും അവരവരുടേതായ ജീവിതമുണ്ട്, പ്രകോപനങ്ങൾ തന്നെ ബാധിക്കാറില്ല. അമൃതയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.

0

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ അനിയത്തി ആയ അഭിരാമി സുരേഷും മലയാളികൾക്ക് സുപരിചിതയാണ്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത. സാമൂഹ്യ മാധ്യമങ്ങളിൽ താരം സജീവം. ഒരിടയ്ക്ക് അമൃതംഗമയ എന്ന പേരിലുള്ള ഒരു മ്യൂസിക് ബാൻഡ് ആരംഭിച്ചിരുന്നു അമൃതയും സഹോദരിയും. ഒരു യൂട്യൂബ് ചാനൽ ഉണ്ട് സഹോദരിമാർക്ക്.

ബാലയുമായി പ്രണയ വിവാഹത്തിൽ ആയിരുന്നു അമൃത. പിന്നീട് ഇരുവരും വിവാഹ മോചിതരായി. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട് ദമ്പതികൾക്ക്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് ഏവരും സ്നേഹത്തോടെ അവന്തികയെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന ചില വീഡിയോകളിലൂടെ ഇടയ്ക്കൊക്കെ പാപ്പു ആരാധകരുമായി മുഖം കാണിക്കാറുണ്ട്. ഇപ്പോൾ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാണ് അമൃത.

താൻ കരുത്തുറ്റ സ്ത്രീയായി മാറിയതെങ്ങനെ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇതാണ്. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില മനോഹരമായ വെല്ലുവിളികൾ ആയിരിക്കാം ആ കരുത്തിന് കാരണം. ചുണ്ടിലെ ചിരി സത്യമാണോ, മിഥ്യയോ? സത്യമെങ്കിൽ ആ ചിരിയുടെ പിന്നിൽ ഉള്ള സന്തോഷം എന്താണ് എന്നൊരാൾ ചോദിച്ചു. സത്യം ഉള്ള ചിരിയാണ് ഇത്. ഇത് മാത്രമാണ് സത്യം ആയിട്ടുള്ളത്. നമുക്ക് ചിരിയൊന്നും നിയന്ത്രിക്കാൻ പറ്റില്ലല്ലോ. മാത്രമല്ല നമുക്ക് ചിരിക്കണമെങ്കിൽ ആരോടും അനുവാദവും വേണ്ട.

ഇത് സത്യമായ ചിരിയാണ്. താരം പറഞ്ഞു. നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്ന ചോദ്യത്തിന് എല്ലാവർക്കും അവരുടേതായ ജീവിതം ഉണ്ട്. തൻറെ ശരി മറ്റൊരാളുടെ ശരി ആയിരിക്കണമെന്നില്ല. ആരുടെ ലൈഫും ആയും താരതമ്യപ്പെടുത്താൻ അതെ നമുക്ക് ശരിയാണ് എന്ന് തോന്നുന്നത് ചെയ്യുക. താരം പറഞ്ഞു. തുടർച്ചയായുള്ള പ്രകോപനങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല എന്നും അമൃത വ്യക്തമാക്കി.