കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാറിയിരിക്കുകയാണ് ചക്കപ്പഴം.ആര് ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന സീരിയല്‍ സിറ്റുവേഷന് കോമഡി ജോര്ണറിലാണ് അരങ്ങിലേക്ക് എത്തുന്നത്.
വെറ്റിനറി ഹോസ്പിറ്റലിലെ കമ്പോണ്ടറായി ജോലി ചെയ്യുന്ന ഉത്തമന്റേയും കുടുംബത്തിന്റേയും കഥയെ വരച്ചുകാട്ടിയാണ് രസകരമായ രീതിയില്‍ ഈ പരമ്പര മുന്നോട്ട് പോകുന്നത്. ഉത്തമനായി എസ്.പി ശ്രീകുമാര്‍ എത്തുമ്പോല്‍ ഭാര്യയുടെ റോളില്‍ ആശയായി എത്തുന്നത് അവതാരികയായ അശ്വതി ശ്രീകാന്താണ്. അശ്വതിയേയും ശ്രീകുമാറിനയും കൂടാതെ ശ്രദ്ധേയമായ താര നിരതന്നെയാണ് ഈ സീരിയലിന്റെ ഹൈലൈറ്റ്.
സുമേഷായി എത്തുന്ന ടിക്ക് ടോക്ക് താരം റാഫിയും പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്തുമെല്ലാം സീരിയലിന്റെ ഹൈലൈറ്റാണ്.ഇവരെ കൂടാതെ സീരിയലിലെ ഹൈലൈറ്റ് ആമിയും ശംഭുവുമെല്ലാമാണ്. ടിക്ക് ടോക്കിലൂടെ ശ്രദ്ധേയയായ സാധിക സുരേഷ് മേനോനാണ് ആമിയായി സീരിയലിലെത്തുന്നത്. കൊച്ചുമിടുക്കിക്ക് നിരവധി ആരാധകരാണുള്ളത്.സാധികയുടെ വിശേഷങ്ങള്‍ അറിയാം.
പാലക്കാട് സ്വദേശിയായ സാധിക ടിക്ക് ടോക്കിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ടിക്ക്ടോക്കിലെ മിന്നും താരം ആയിരുന്ന സാധികയുടെ അഭിനയം തന്നെയാണ് മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. പട്ടാമ്പി സ്വദേശിയായ സുരേഷ് മേനോന്റെയും റീനാ സുരേഷിന്റേയും മകളാണ് സാധിക.
എടപ്പാള്‍ മോഡല്‍ ഹയര്‍സെക്കന്റി സ്കൂളിലെ രണ്ടാം ക്ലാസുകാരിയുടെ അഭിനയത്തിലെ ചാരുത കണ്ട് അധ്യാപകര്‍ പോലും പ്രശംസിച്ച് രംഗത്തുവന്നിട്ടുണ്ട്. ടിക്ക് ടോക്കിലൂടെ ആദ്യ വീഡിയോ പങ്കുവച്ചപ്പോള്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. പിന്നീട് മകള്‍ നന്നായി ടിക്ക് ടോക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ മാതാപിതാക്കള്‍ തന്നെയാണ് പൂര്‍ണ പിന്തുണ നല്കി മകള്‍ക്കൊപ്പം നിന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് നടത്തുന്ന പിതാവ് സുരേഷ് മേനോന് തന്നെയാണ് കുഞ്ഞി ആമിയുടെ പ്രോത്സാഹനം.സാധികയ്ക്ക് 9ല്‍ പഠിക്കുന്ന ചേച്ചയും കൂടിയുണ്ട് വീട്ടില്‍. ഗോപിക എന്നാണ് താരത്തിന്റെ ചേച്ചിയുടെ പേര്. അഭിനയത്തിന് ഗോപികയും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു ഭയങ്ക വീട് എന്ന സീരിസിലൂടെയാണ് സാധിക മിനിസ്ക്രീനിലേക്ക് കടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് സാധിക കുടുംബപ്രേക്ഷകര്‍ക്ക് ഇടയില്‍ താരമായി മാറുകയും ചെയ്തു. ചക്കപ്പഴത്തിലേക്ക് എത്തിയതോടെ ആമി എന്ന കഥാപാത്രമാണ് സാധികയെ മാറ്റി മറിച്ചത്.
പരമ്പരയിലെ ഏറ്റവും കുസൃതി നിറഞ്ഞതും ലാളിത്യം നിറഞ്ഞതുമായ കഥാപാത്രമാണ് സാധികയുടേത്. വീട്ടുകാരെ പറ്റിക്കുകയും കുശുമ്പ് പറയുകയുമൊക്കെ ചെയ്യുന്ന കുസൃതി കുരുന്നായിട്ടാണ് സാധിക ചക്കപ്പഴത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിരവധി പ്രേക്ഷകരാണ് താരത്തിന് പിന്തുണ നല്കി ഇന്‍സ്റ്റയില്‍ എത്തുന്നതെന്ന് കൊച്ചു മിടുക്കി സിനി കേരളയോട് പ്രതികരിക്കുന്നു.