ആ നിക്കറും കൂടിയങ്ങു ഒഴിവാക്കാമായിരുന്നില്ലേ… എന്ത് വൃത്തികെട്ട വസ്ത്രം ആണിത്.. സയനോര പങ്കുവെച്ച ഡാൻസ് വീഡിയോയ്ക്കെതിരെ സൈബർ സദാചാര ആക്രമണം.

0

സിനിമാ മേഖലയിൽ ഗ്യാങ്ങുകൾ ആയുള്ള സൗഹൃദങ്ങൾ പതിവാണ്. നിരവധി ഗ്യാങ്ങുകൾ ഈ മേഖലയിൽ ഉണ്ടാവും. ഭാവന, രമ്യ നമ്പീശൻ, മൃദുലാ മുരളി, ശില്പ ബാല, സയനോര എന്നിവർ ആ ഗണത്തിൽ പെട്ടതാണ്. ഇവരൊക്കെ ഒരു ടീം ആണ് എന്ന് പറയുന്നതാവും ശരി. ഒന്നിച്ചു കൂടുന്ന സമയങ്ങളെല്ലാം ഇവർ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്രാവശ്യവും ഈ പതിവ് ഇവർ തെറ്റിക്കുന്നില്ല.

കുറച്ചു കാലത്തിനു ശേഷം ഇവരുടെ ഗ്യാങ് ഒത്തുകൂടി ഇരിക്കുകയാണ്. . വിശേഷങ്ങൾ എല്ലാം താരങ്ങൾ പങ്കുവെക്കുകയുണ്ടായി. ഇതിൻറെ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നല്ല രാത്രി ഇതാണ് എന്ന് പറഞ്ഞ് ഭാവനയാണ് വീഡിയോ പങ്കുവെച്ചത്. സയനോര യും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പാട്ടിനനുസരിച്ച് താരങ്ങൾ ഡാൻസും കളിക്കുന്നുണ്ട്. നടി ഷഫ്നയും ഈ ഗ്യാങ്ങിൽ പെട്ടതാണ്.

കടുത്ത സദാചാര ആക്രമണം ആണ് ഈ വീഡിയോ ക്കെതിരെ ഇപ്പോൾ നടക്കുന്നത്. കമൻറ് ബോക്സിൽ സദാചാര ആങ്ങളമാർ നിറഞ്ഞ് ആടുകയാണ്. സദാചാര പെങ്ങമ്മാരും ഒട്ടും കുറവല്ല. ആ നിക്കറും കൂടി ഒന്ന് ഒഴിവാക്കാമായിരുന്നു എന്നാണ് ഒരു കമൻറ്. ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ നല്ലതല്ല. ഇതൊക്കെ പല ആൾക്കാരും കാണുന്നതല്ലേ. നമ്മുടെ നാടിന് ഒരു സംസ്കാരമുണ്ട് അത് മറന്നു പോകരുത്. മുന്നിൽനിന്നും ട്രൗസർ ഇട്ടു കളിക്കുന്ന ആ സ്ത്രീ ഏതാണ്, കഷ്ടം.

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്ന് തോന്നിയതിനു പിന്നിലെ ചേതോവികാരം എന്താണ് ചേച്ചി? നിങ്ങൾ ഡാൻസ് ഒക്കെ നന്നായി ചെയ്യുന്നുണ്ട് പക്ഷേ നിങ്ങളുടെ വസ്ത്രധാരണം വളരെ മോശം. ഇങ്ങനെയുള്ള കമൻറുകൾ ആണ് കമൻറ് ബോക്സിൽ. എന്നാൽ ഇവർക്കെതിരെ കമൻറ് ചെയ്യുന്ന ഒരു കൂട്ടരും ഉണ്ട്. ഇക്കാ അവരുടെ താല്പര്യം അല്ലേ ഇനിയിപ്പോൾ അങ്ങനെ വസ്ത്രം ഇട്ടാൽ തന്നെ എന്താണ് പ്രശ്നം എന്ന് ഇവർ ചോദിക്കുന്നു. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ എന്നും ഇവർ പറയുന്നു.