ഡി.ഡി പോയതോടെ പരിപാടി കാണാന്‍ തോന്നുന്നില്ല, മീനാക്ഷിക്കൊപ്പം എന്നും ഡെയിന്‍ വേണം, പരിഭവവുമായി ഉടന്‍ പണം ആരാധകര്‍

0

ഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് ഉടന്‍ പണം. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ചോദ്യോത്തര വേളയിലൂടെ പണം സ്വന്തമാക്കാം എന്നത് മാത്രമല്ല വിനോദപരവും ആണ് എന്നതുമാണ്. പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഡി.ഡിയും നായിക നായകന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ മീനാക്ഷി രവീന്ദ്രന്റേയും അവതരണം കൂടിയാണ് പരിപാടിയെ വലിയ വിജയത്തിലെത്തിച്ചത്.

ഡി.ഡിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. ഓരോ എപ്പിസോഡിലും പ്രേക്ഷകരെ അമ്പരപ്പിച്ച് വേഷപ്രച്ഛന്നനായിട്ടാണ് താരം എത്തുന്നത്. ഓരോ ദിവസവും മീനാക്ഷിയും ഡി.ഡിയും അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രേക്ഷക പിന്തുണ നേടുകയും ചെയുന്നു. ഉടന്‍ പണത്തില്‍ നിന്ന് പെട്ടന്നായിരുന്നു ഡി.ഡി പുറത്തേക്ക് പോയത്.

Udan Panam 3.0: Dain Davis and Meenakshi to host Udan Panam 3.0 - Times of India

പകരം എത്തിയത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അടക്കം കുഞ്ഞി റോബോട്ടായി തിളങ്ങി എത്തിയ മലയാളികളുടെ പ്രിയപ്പെട്ട സൂരജ് തേലക്കാടന്‍ ആണ്.

Episode 83 | Udan Panam 3.0 | Black Cat 'DD' - for Meenakshi and the ATM. | ManoramaMax

ഡെയിന്‍ പോയതോടെ പരിപാടി ബോറായി തുടങ്ങിയെന്നും ഡെയിനെ മിസ് ചെയ്യുന്നു എന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.

 

മികച്ച പ്രകടനമാണ് സൂരജ് കാഴ്ചവയ്ക്കുന്നത് എങ്കിലും ഡെയിന്‍ പോയതിന്റെ പരിഭവം ആരാധകര്‍ പങ്കുവയ്ക്കുന്നുമുണ്ട്.