കേവലം കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങളിൽ ഒതുക്കാതെ, മക്കളുടെ വിവാഹത്തിന് സമൂഹത്തിനാകമാനം ഉദാത്തമായ മാതൃക തീർത്ത് പൂന്താത്ത് സലീം എന്ന സംരംഭകൻ.

0

വിവാഹങ്ങൾ നമ്മുടെ സമൂഹത്തിൽ ധാരാളമായി കാണപ്പെടുന്നവയാണ്. പലതരത്തിലുള്ള വിവാഹവും പല വ്യത്യസ്ത മതവിഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ കാരുണ്യത്തിൻ്റെ മാതൃക തീർക്കുന്ന വിവാഹ ചടങ്ങുകൾ വളരെ വിരളമാണ്. ഇപ്പോഴിതാ സ്വന്തം മകളുടെ വിവാഹ ചടങ്ങിന് കാരുണ്യത്തിൻ്റേയും, സ്നേഹത്തിൻറെയും മൂല്യം പകർന്നു നൽകുകയാണ് ഷാർജയിലെ ബിസിനസ്സുകാരനായ പൂന്താത്ത് സലീം. തൻ്റെ സ്നേഹനിധിയായ മകളുടെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹം.

 

നിരവധി വൃക്കരോഗികൾക്ക് നൂറിൽപരം ഡയാലിസിസിനുള്ള സൗകര്യവും ഇദ്ദേഹം ഒരുക്കി. ആദ്യമായല്ല സലിം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ഇതിനു മുൻപ് തൻ്റെ മകനായ ഡോക്ടർ അസ്‌ലം സലീമിൻറെ വിവാഹത്തോടനുബന്ധിച്ച് സമാനമായ ഒട്ടനവധി കാരുണ്യപ്രവർത്തനങ്ങൾക്ക് സലിം സാഹിബ് നേരിട്ട് നേതൃത്വം നൽകിയിരുന്നു. മക്കളുടെ വിവാഹം കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ ആഘോഷിക്കുക എന്നതിലുപരി, അതിലൂടെ സമൂഹത്തിനാകമാനം ഉദാത്തമായ ഒരു മാതൃക തീർക്കുകയാണ് ഈ പിതാവ്. ഇതിൽപരം വിവാഹചടങ്ങുകൾ എങ്ങനെ മനോഹരമാക്കാം കഴിയുമെന്ന് ഇദ്ദേഹം ചോദിക്കുന്നു.

അതിമനോഹരമായാണ് മകളുടെ വിവാഹ ചടങ്ങുകൾ നടന്നത്. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മലയാളത്തിൻറെ മെഗാതാരം പത്മശ്രീ മമ്മൂട്ടി, രമേശ് ചെന്നിത്തല, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരൊക്കെ ചടങ്ങിൽ സംബന്ധിച്ചു. സുപ്രസിദ്ധ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് സൂപ്പർമാർക്കറ്റ് എംഡി ഡോക്ടർ അൻവർ അമീനിൻ്റെ സാന്നിധ്യവും, മേൽനോട്ടവും ഈ മംഗല്യത്തിന് നിറമേകി.

ഈ വിവാഹ വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. നിരവധിപേർ ഈ ചടങ്ങിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നു. ഇങ്ങനെയാണ് വ്യക്തികൾ സമൂഹത്തിന് മാതൃക തീർക്കേണ്ടത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഉയർന്നു വരുന്ന അഭിപ്രായങ്ങൾ. എല്ലാവിധ ഈശ്വരാനുഗ്രഹവും ഇദ്ദേഹത്തിൻറെ മക്കൾക്ക് തീർച്ചയായും ലഭിക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.