മലയാള സിനിമയുടെ മുത്തശ്ശന് ഉണ്ണികൃഷ്ണന് നമ്പൂതിരി(98) വിടവാങ്ങി. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം രോഗശാന്തി നേടിയിരുന്നെങ്കിലും രോഗത്തിന്റെ അസ്വസ്ഥതകള്‍ അദ്ദേഹത്തിനെ വേട്ടയാടിയിരുന്നു. കൈതപ്രം നമ്പൂതിരിയുടെ ഭാര്യ പിതാവ് കൂടിയാണ് അദ്ദേഹം.
പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി കലാരംഗത്തേക്ക് കാല്‍വയ്ക്കുന്നത് ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലൂടെയിരുന്നു. മരുമകനായ കൈതപ്രം തിരുമേനി കലാജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഒപ്പം നിന്നു. ഒരാള്‍ മാത്രം, കളിയാട്ടം, കൈക്കുന്ന നിലാവ്, ഉള്‍പ്പടെ പതിനഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു.
പ്രേക്ഷകര്‍ ഏപ്പോഴും ഒര്ത്തിരിക്കുന്നത് കല്യാണ രാമനിലെ രസികനായ മുത്തശ്ശന് കഥാപാത്രം തന്നെയാണ്. കല്യാണ രാമനില്‍ ദിലിപിനൊപ്പമുള്ള രംഗങ്ങളില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി നിറഞ്ഞ് നിന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. മലയാളത്തിന് പുറമേ അന്യഭാഷയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ മുത്തശ്ശനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. കല്യാണ രാമന് ശേഷം മായാമോഹിനി, പോക്കിരിരാജ, ലൈഡ്സിപീക്കര്. രാപ്പകല്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോഗ്രാഫര്‍ തുടങ്ങിയ ചിത്രങ്ങളിലും സുപ്രധാന വേഷം കൈകാര്യം ചെയ്തു.