ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദുരനുഭവം വെളിപ്പെടുത്തി അനാര്‍ക്കലി മരയ്ക്കാര്‍

0

നന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ നിധിയാണ് അനാര്‍ക്കലി മരയ്ക്കാര്‍ എന്ന നടി. പിന്നീട് ഉയരെ അടക്കമുള്ള ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് താരം അതിശയിപ്പിച്ചു. സമൂഹിക വിഷയത്തില്‍ തന്റേതായ കാഴ്ചപ്പാടും അഭിപ്രായവും രേഖപ്പെടുത്തുന്ന നടി ഇപ്പോള്‍ തനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിക്കുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നേരിട്ട ദുരനുഭവമാണ് താരം വിവരിക്കുന്നത്.

അനാര്‍ക്കലിയുടെ വാക്കുകള്‍ ഇങ്ങനെ:-

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളില്‍ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയില്‍ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാള്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ അത് എന്താണെന്ന് അറിയില്ലെങ്കില്‍ കൂടി അയാളുടെ പിടിയില്‍ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു.-അനാര്‍ക്കലി പറയുന്നു.Anarkali Marikar gets trolled for her swimsuit photo Pics | Anarkali Marikar  gets trolled for her swimsuit photo Photos | Anarkali Marikar gets trolled  for her swimsuit photo Portfolio Pics | Anarkali

വീട്ടില്‍ ചെന്ന് പറയാന്‍ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളത്.Anarkali Marikar: The Sweet Girl in Hot Saree!

പഠനത്തില്‍ താന്‍ ആവറേജ് ആയിരുന്നു. സ്‌കൂളില്‍ ഒരു ചെറിയ ഗ്രൂപ്പിന് കൂടുതല്‍ പരിഗണന കിട്ടിയിരുന്നു. തനിക്ക് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമായിരുന്നു എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അതില്‍ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. വളരെ നിരാശയായ ഒരു സമയത്ത് സ്‌കൂള്‍ മാറണം എന്നുവരെ തോന്നിയിരുന്നെന്നും അതൊന്നും പക്ഷെ നടന്നില്ലെന്നും -അനാര്‍ക്കലി പറയുന്നു.