എന്റെ സിനിമ കണ്ട് പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹിക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകന്‍ ജിയോ ബേബി

0

മീപകാലത്ത് ഏറെ ചര്‍ച്ചയായി മാറുകയാണ് ജിയോ ബേബിയുടെ കഥയിലും സംവിധാനത്തിലും എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സഞ്ജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.ഈ സിനിമ കണ്ട് ഡൈവോഴ്സ് കൂടുന്നെങ്കിൽ നല്ല കാര്യമാണ്- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍ ജിയോ ബേബി | Madhyamam

ചിത്രത്തില്‍ വരച്ചുകാട്ടുന്ന രാഷ്ട്രീയപരമായതും സാമൂഹികപരമായതുമായ പ്രമേയമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ നവോദ്ധാനം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സിനിമ ചര്‍ച്ച ചെയ്യുന്ന ആര്‍ത്തവവവും ലൈംഗീകതയുമെല്ലാം ചര്‍ച്ചയായി ഉരുത്തിരിയുകയാണ്. ശബരിമലയും യുവതിപ്രവേശനവുമെല്ലാം വരച്ചുകാട്ടിയാണ് ചിത്രം എത്തിയത്.Jeo Baby, director-writer of "2 Girls" at Socially Relevant Film Festival NYC 2017 - YouTube

ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിന്റെ പിറവിയെ കുറിച്ചും ഈ ചിത്രം വഴി സമൂഹത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള മാറ്റത്തിനെ കുറിച്ചുമെല്ലാം ഇപ്പോള്‍ സംവിധായകന്‍ പ്രതികരിച്ച് രംഗത്തെത്തിയികരിക്കുകയാണ്. ചിത്രം ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമയായി എത്തിയതെന്നും സംവിധായകന്‍ ജിയോ ബേബി പ്രതികരിക്കുന്നു.

The Great Indian Kitchen' review: Brilliant take on family, religion & patriarchy | The News Minute

വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. സ്ത്രീകളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. തന്റെ സിനിമ കണ്ട് വിവാഹ ജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംവിധായകന്‍ പ്രതികരിക്കുന്നു.The Great Indian Kitchen' review: Nimisha and Suraj power this stark portrait of reality- The New Indian Express

വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. തിരക്കഥയില്‍ ഏറെക്കുറെ ഭാര്യയും സഹായിച്ചിട്ടുണ്ട്. അതിനാല്‍ തന്നെയാണ് അടുക്കള സീനുകളൊക്കെ വളരെ വലിയ രീതിയില്‍ തന്നെ സിനിമയില്‍ പ്രതിപാദിച്ച് എത്തിയത്. ആര്‍ത്തവ അശുദ്ധിയും ശബരിമലയുമെല്ലാം സമീപകാലത്ത് ചര്‍ച്ചയാക്കപ്പെട്ട അല്ലെങ്കില്‍ ചര്‍ച്ച ചെയ്യേണ് വിഷയം തന്നെയാണെന്ന് ജിയോ ബേബി പറയുന്നു.