കുഞ്ഞോമലിനെ വരവേറ്റ് നടി ദര്‍ശന ദാസ്, ആണ്‍കുട്ടി പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ട് താരം, ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയും

0

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ദര്‍ശന ദാസ്. കറുത്തമുത്ത് പട്ടുസാരി ഏറ്റവും ഒടുവില്‍ സുമംഗലീ ഭവിയിലെ ദേവി വരെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ താരത്തിന് കഴിഞ്ഞു.Darshana das

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയില്‍ ദര്‍ശന പ്രതൃക്ഷപ്പെട്ടപ്പോള്‍ കറുത്ത മുത്തില്‍ താരം തിളങ്ങിയത് വില്ലത്തി റോളിലും. ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് ആനായാസേന തെളിയിച്ച താരം സുമംഗലി ഭവയിലൂടെയാണ് പ്രേക്ഷക മനസില്‍ സ്ഥാനം ഉറപ്പിച്ചത്.darshana das: Mounaragam actress Darshana Das announces pregnancy; says, 'There is no better feeling than the movement of life inside of you' - Times of India

എന്നാല്‍ പൊടുന്നിനെയാണ് ദര്‍ശന സീരിയലില്‍ നിന്നും അപ്രത്യക്ഷയായത്. 2019 ഡിസംബറിലാണ് താരത്തിന്റെ വിവാഹം നടന്നത്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയുടെ ഭര്‍ത്താവ്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ താരം പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിയിരുന്നു താരം. ഗര്‍ഭിണിയായ വിവരവും അതിന്റെ വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുള്ളതും പതിവാണ്. തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം ഏറെ സന്തോഷത്തോടെ താരം പങ്കുവച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Darshana Das (@darshu_darshana_das)