ട്രാന്‍സ് വുമണ്‍ താരം എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി, കൈപിച്ച് കൊടുത്ത് രഞ്ജുരഞ്ജിമാര്‍, വിവാഹ വീഡിയോ കാണാം

0

ട്രാന്‍സ് വുമണായ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി. സുനീഷാണ് വരന്‍ കൊച്ചിയില്‍ വച്ചാണ് വിവാഹം നടന്നത്. ഇന്നലെ വിപുലമായ മെഹന്ദി ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ നിരവധി പേരാണ് പങ്കെടുത്തിരുന്നത്. പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയുമായ രഞ്ജുരഞ്ജിമാരുടെ വളര്‍ത്ത് പുത്രി കൂടിയാണ് ഹാരിണി.

2017ല്‍ കൊച്ചിയില്‍ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരത്തിലെ രണ്ടാം റണ്ണറപ്പ് ആയതോടെ എലിസബത്ത് ഹരിണി മലയാളികള്‍ക്ക് ഇടയില്‍ ശ്രദ്ധേയായകുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാ വേദിയായ മഴവില്‍ ധ്വനി എന്ന തീയറ്റര്‍ ഗ്രൂപ്പിലൂടെ അഭിനയരംഗത്തും താരം തിളങ്ങിയിരുന്നു.

സൂര്യ ടീവിയില്‍ സംപ്രേക്ഷണം ചെയ്തു വന്ന സൂപ്പര്‍ ജോഡി എന്ന പരിപാടിയിലൂടെ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിക്കഴിഞ്ഞിരുന്നു. ടിക്ക്‌ടോക്ക് പോലെയുള്ള സമൂബഹമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് ഹരിണി.

കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷി, സൂര്യ ഇഷാന്‍ ദമ്പതികള്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന് ദിയസന തുടങ്ങിയവര്‍ പങ്കെടുത്തു.