അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു, രോഹിത്തിന് മോതിരം മാറി എലീന, വിവാഹം ഓഗസ്റ്റിലെന്ന് താരം

0

അവതാരകയായും സീരിയല്‍ നടിയായും മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തസുഹൃത്തും പ്രണയിതാവുമായി കോഴിക്കോട് സ്വദേശിയായ രോഹിത്ത് വി നായരാണ്ണ് വരന്‍.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ആറ് വര്‍ഷ്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ നടത്തുന്നതിന്റെ സന്തോഷം മുന്‍പ് താരം ഒരു ്അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. . ഈ വര്‍ഷം തന്നെ വിവാഹവും നടക്കുമെന്ന് താരം പ്രതികരിക്കുന്നു. ഒരുക്കങ്ങള്‍ക്കായി ഇവന്റ്മാനേജ്മെന്റിനെ ഏല്‍പ്പിച്ചാണ് വിപുലമായ രീതിയില്‍ വിവാഹനിശ്ചയം അരങ്ങേറിയത്.

കോവിഡ് മനാദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടതിനാലാണ് വിവാഹം തിരുവനന്തപുരത്തേക്ക് മാറ്റിയത്..

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നത് എന്റെ സ്റ്റൈലിഷായ നിഥിനും ഡിസൈനറായ സമീറ ഷൈജുവും ചേര്‍ന്നാണ്. 2013 അവസാനമാണ് രോഹിത്തിനെ എലീന പരിചയപ്പെടുന്നത്.പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.