ഇതാണ് ആ ഏഴ് ലക്ഷത്തില്‍ പണിത സ്വപ്‌ന ഭവനം! സവിശേഷതകള്‍ അറിയാം

0

ഴ് ലക്ഷത്തിന് എല്ലാ പണികളും തീര്‍ത്ത ഒരു വീടെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ. ഈ അത്ഭുതം സാധ്യമാക്കികൊടുത്ത ആര്‍ക്കിടെക്റ്റാണ് സോളിഡ് ആര്‍ക്കിടെക്റ്റിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റായ ക്ലിന്റണ്‍ തോമസ്. തികച്ചും കണ്ടംപ്രററി ശൈലിയോട് നീതി പുലര്‍ത്തിയ ഡിസൈനില്‍ പണി തീര്‍ത്ത വീട് ആരും ഒന്ന് മോഹിച്ചു പോകും.

ലിവിങ്റൂം, ഡൈനിങ്ങ്, കിച്ചന്‍, രണ്ട് ബെഡ്‌റൂം, ബാത്ത്റൂം, കോര്‍ട്ടിയാര്‍ഡ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും അടങ്ങിയ വീടിന്റെ ഏറ്റവും വലിയ പ്രത്യേക ബഡ്ജറ്റ് തന്നെയാണ്. എഫ്.സി.സി കോണ്‍വെന്റില്‍ നിന്നും അനുവദിച്ച ഏഴ് ലക്ഷം കൊണ്ടാണ് സോളിഡ് ആര്‍ക്കിടെക്റ്റിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റായ ക്ലിന്റണ്‍ തോമസ് ഈ വീട് പണി തീര്‍ത്തത്. വീട് പണിയാന്‍ വച്ച പ്ലോട്ടിലെ പാറക്കെട്ടുകള്‍ നീക്കിയാണ് സ്വപ്ന ഭവനം പണിതുയര്‍ത്തിയത്. ഈ പാറക്കെട്ടുകളാണ് ഫൗണ്ടേഷന് ഉപയോഗിച്ചത്.

ഇന്റീരിയറിന്റെ ഭാഗമായി നല്‍കിയ സെമി ഓപ്പണ്‍ കോര്‍ട്ടിയാര്‍ഡിലും ഈ പാറക്കൂട്ടങ്ങള്‍ തന്നെ ഉപയോഗിച്ചു. വീടിന് മനോഹാരിത കൂട്ടാനായി നീളന്‍ ജനാലകളും ഗ്ലാസ് പാര്‍ട്ടീഷനുകളും നല്‍കി.

സ്ട്രക്ച്ചറിന് മാറ്റു കൂട്ടാനായി എ.എ.സി ബ്ലോക്കുകള്‍, പി.യു സാന്‍വിച് ഷീറ്റും കോണ്‍ക്രീറ്റുമാണ് ഉപയോഗിച്ചത്. അകത്തളങ്ങളുടെ ക്രമീകരണം ഇവ ഉപയോഗിച്ച് മിതപ്പെടുത്തുകയും ചെയ്തു. വെറും 120 ദിവസങ്ങള്‍ കൊണ്ട് സ്വപ്നം ഭവനം പണിതുയര്‍ത്തിയത്.