സുരേഷ് ഗോപി നായകനായ കാശ്മീരം എന്ന ചിത്രത്തിലെ ഉണ്ണിയായി എത്തി മലയാള സിനിമയിലെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടന് കൃഷ്ണകുമാര്‍. നിരവധി ചിത്രത്തില്‍ നായകവേഷം. സഹനായക വേഷം എന്നീ നിലകളില്‍ തിളങ്ങി. സിനിമ വിട്ട് സീരിയലിലേക്ക് എത്തിയപ്പോഴും കൈനിറയെ അവസരങ്ങളാണ് കൃഷ്ണകുമാറിനെ തേടിയെത്തിയത്.കൃഷ്ണകുമാറിന്റെ ആഗ്രഹം പോലെ തന്നെ മക്കളും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഞാന്‍ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ കലാരംഗത്തേക്ക് കടന്നെത്തുന്നത്.
താരത്തിന്റെ അച്ഛന് നേവി ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിലെ ഒട്ടനവധിപേര്‍ ആര്മിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ കൃഷ്ണകുമാറിന്റെ ആഗ്രഹം ആര്‍മിയില്‍ ജോയിന്റ് ചെയ്യണം എന്നതായിരുന്നു. ദൂരദര്ശന് ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണന് വഴിയാണ് ദൂരദര്‍ശനിലേക്ക് എത്തിയത്. പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും. മലയാള സീരിയലുകളില്‍ തിരക്കുള്ള നടനായി ഇപ്പോള്‍ കൃഷ്ണകുമാര്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി വേദികളില്‍ തീപ്പൊരി പ്രാസംഗികനായിട്ടാണ് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. കേരളം ബി.ജെ.പി തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുള്ള താരം എയര്‍പോര്‍ട്ടില്‍ നില്ക്കുന്നതും വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നതുമായ ചിത്രമാണ് ഒടുവിലായി പങ്കുവച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ ചിത്രത്തിനെ വിമര്‍ശിച്ചും രംഗത്തെത്തുകയാണ് കൃഷ്ണകുമാറിനെ സംഘടിതമായി ആക്രമിക്കുന്ന ചിലര്‍. ചിലര്‍ ഹാപ്പി ജേര്‍ണി എന്ന് പോസ്റ്റ് ചെയ്യുമ്പോള്‍ ചാണകം വാരാന്‍ പോകുവാണോ എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.താരം ഇതിന് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.
മുന്‍പ് രാഷ്ട്രീയം തുറന്ന് പറഞ്ഞ തന്നെ ചിലര്‍ വേട്ടയാടുന്നെന്ന് താരം തുറന്ന് പ്രതികരിച്ചിരുന്നു.