ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? ഗ്രേറ്റ് ഇന്ത്യന്‍ അടുക്കള ചിത്രം അടിസ്ഥാനമാക്കി കുറിപ്പുമായി ഡോ ഷിനു ശ്യാമളന്‍

0

മീപകാലത്ത് ഏറെ ചര്‍ച്ചയായി മാറുകയാണ് ജിയോ ബേബിയുടെ കഥയിലും സംവിധാനത്തിലും എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സഞ്ജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ വരച്ചുകാട്ടുന്ന രാഷ്ട്രീയപരമായതും സാമൂഹികപരമായതുമായ പ്രമേയമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ നവോദ്ധാനം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സിനിമ ചര്‍ച്ച ചെയ്യുന്ന ആര്‍ത്തവവവും ലൈംഗീകതയുമെല്ലാം ചര്‍ച്ചയായി ഉരുത്തിരിയുകയാണ്. ശബരിമലയും യുവതിപ്രവേശനവുമെല്ലാം വരച്ചുകാട്ടിയാണ് ചിത്രം എത്തിയത്.The Great Indian Kitchen' review: Brilliant take on family, religion &  patriarchy | The News Minute

ഇപ്പോഴിതാ ചിത്രത്തില്‍ തുറന്നുകാട്ടുന്ന സ്ത്രീ ലൈംഗികതയെ കുറിച്ച് ഗഗനമായ കുറിപ്പുമായി എത്തുകയാണ് ഡോ ഷിന ശ്യാമളന്‍. ചിത്രത്തില്‍ പ്രതിപാദിക്കുന്നത് പോലെ ഇരുട്ടത്ത് കാണേണ്ടതാണോ ഭര്‍ത്താവിന് ഭാര്യയുടെ ലൈംഗികഭാഗങ്ങളെന്ന് ഡോക്ടര്‍ ഷിനു ചോദിക്കുന്നു.

ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:_

‘ലൈറ്റ് ഓഫ് ആക്കുവല്ലേ’..
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ.??
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്‌ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?The Great Indian Kitchen' review: Nimisha and Suraj power this stark  portrait of reality- The New Indian Express

ക്‌ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണര്‍വ് നല്‍കാം.
എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക.

The Great Indian Kitchen review: A phenomenal Nimisha and Suraj anchor this  stark portrait of realit- Cinema express
കിടക്കയില്‍ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക.
തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്‌റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും.?? രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്സ് ടോയ്സ് ട്രൈ ചെയ്യാവുന്നതാണ്.ഈ അടുക്കള കാഴ്ച്ചകള്‍ നിങ്ങളുടെ വീട്ടിലേത് കൂടിയാണ് | Great indian kitchen  Review | Movies| Review

സെക്‌സില്‍ മെല്ലെ ഫോര്‍പ്‌ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്‌സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്‌സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം??.
The great indian kitchen സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത്..