മലയാളത്തിന് പിന്നാലെ അന്യഭാഷകളിലും തിളങ്ങി നില്ക്കുന്ന നടിയാണ് രമ്യ നമ്പീശന്.മികച്ചൊരു നടി എന്നതിലുപരി സാമുഹികവിഷത്തില് തന്റെ പ്രതികരണം രേഖപ്പടുത്തി താരം രംഗത്തെത്താറുമുണ്ട്്. തന്റേതായ നിലപാടുകള്‍ കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പ്രശംസയും ഒപ്പം വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരം എടുത്ത തീരുമാനത്തിനെ കയ്യടിച്ചും ഏറ്റെടുത്തുമാണ് ആരാധകര്‍ രംഗത്തെത്തിയിരുന്നത്. താര സംഘടനയ്ക്ക് എതിരായ തുറന്നു പറച്ചിലുകള്‍ നടത്താന്‍ നടി ധൈര്യം കാട്ടിയിട്ടുമുണ്ട്.
അടുത്തിടെ താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത് സിനിമയില്‍ അവസരം കുറഞ്ഞതിനാലാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇപ്പോഴിതാ ഈ ആക്ഷേപത്തിനെല്ലാം മറുപടി നല്കി താരം രംഗത്തെത്തുകയാണ്. 2019ല്‍ മാത്രം ആറ് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് എന്ന് രമ്യ ചോദിക്കുന്നത്.
എന്റെ സ്വാതന്ത്ര്യത്തേയും ചിന്തകളേയും എല്ലാം ഉപയോഗിക്കാന്‍ പറ്റിയ ഒരു ഇടമായിട്ടാണ് ഞാന്‍ യൂട്യൂബ് ചാനലിനെ ഉപയോഗിക്കുന്നത്. ആര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ ആഗോളതലത്തില്‍ ഇത്രകാലം ഒരിടം ഉണ്ടായിരുന്നില്ല. എല്ലാതരം കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന ചാനലാണ് തന്റേതെന്നും രമ്യ പറയുന്നു.