ഇങ്ങളെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുന്നു, കുറിപ്പുമായി ആര്‍മി, പങ്കുവച്ച് പാടാത്ത പൈങ്കിളിയിലെ ദേവ

0

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് പാടാത്ത പൈങ്കിളി. അനാധയായ കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതവും ഇതിനോട് അനുബന്ധിച്ചുള്ള കഥാവഴികളുമാണ് സീരിയല്‍ മുന്നോട്ട് വയ്ക്കുന്ന പ്രമേയം.

ചിത്രത്തില്‍ വേലക്കാരിയായി കടന്നെത്തുന്ന കണ്‍മണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് മനീഷയാണ്. നിരവധി ആരാധകരാണ് ഈ കഥാപാത്രത്തിനും സീരിയലിനുമുള്ളത്. സീരിയലിലെ നായികയെ പോലെ തന്നെ ശ്രദ്ധാകേന്ദ്രമാണ് നായക റോളിലെത്തുന്ന സൂരജിന്റെ ദേവ എന്ന കഥാപാത്രവും.Padatha Painkili' serial cast: Characters and other details that fans would want to know

പുതുമുഖ താരങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചുവട്വയ്പ്പ് തന്നെയായിരുന്നു ഈ സീരിയലിലൂടെ ഇരുകഥാുപാത്രങ്ങള്‍ക്കും ലഭിച്ചത്.ടിക്ക് ടോക്കിലൂടെയും യൂട്യൂബിലൂടെയും അഭിനയസലോകത്തേക്ക് നടന്ന് കയറിയ സൂരജ് ഇപ്പോള്‍ അറിയപ്പെടുന്നത് പോലും പാടാത്ത പൈങ്കിളിയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയാണ്.

സൂരജിനെ പരിചയമുണ്ടെങ്കിലും ഈ നടന്‍ ആരാണ് എന്ന് ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ ചര്‍ച്ചയായി മാറുന്നത് സൂരജ് അംബികയുടെ ആരാണ് എന്ന ചോദ്യമാണ്. ഇരുവരും മുന്‍പ് പരസ്യചിത്രങ്ങളില്‍ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും സീരിയലിലേക്കുള്ള കടന്ന് വരവിന് അവസരമൊരുക്കിയത്‌നടി അംബിക തന്നെയായിരുന്നു. പരസ്യത്തിലെ പരിചയം വഴിയാണ് അംബിക സൂരജിന് സീരിയല്‍ രംഗത്തേക്ക് ക്ഷണിച്ചതെന്ന് മുന്‍പ് താരം വെളിപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ പാനൂര്‍ കല്ലിക്കണ്ടി സ്വദേശിയായ സൂരജ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് .അമ്മയും അച്ഛനും ഭാര്യയും കുട്ടിയും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം.

ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകര്‍ തനിക്ക് പങ്കുവച്ച സന്ദേശങ്ങള്‍ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പ്രിയതാരം. ആര്‍മിയുടെ കുറിപ്പ് ഇങ്ങനെ:-

പ്രിയപ്പെട്ട സൂരജ് ചേട്ടന്,

ഇന്ന് ഞാന്‍ അയച്ചു തന്ന ഫോട്ടോ ഇങ്ങള്‍ സ്റ്റോറി ആക്കിയത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഞാന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയപ്പോഴാണ്

ഇങ്ങള്‍ക്കുള്ള ഫാന്‍ ബേസിനെ പറ്റി ഞാന്‍ ശെരിക്കും അറിഞ്ഞത്. എന്റെ സ്റ്റാറ്റസ് എടുത്ത് അതേപോലെ സ്റ്റാറ്റസ് ആക്കിയവരും കുറച്ചൊന്നുമല്ല.

‘സൂരജ് ഏട്ടനെ എങ്ങനെ അറിയാം? ‘

‘നമ്പര്‍ എവിടെ നിന്ന് കിട്ടി? ആരാധകര്‍ ചോദിക്കുന്നു. ഏറെ സന്തോഷത്തോടെയുള്ള മറുപടിയാണ് താരം ഇതിന് നല്‍കുന്നത്. ലൈക്കിലോ കമന്റിലോ, ഷെയറിലോ ഒതുങ്ങുന്നതല്ല ആളുകളുടെ സ്‌നേഹം. ഫോളോ ചെയ്യുന്നവരില്‍ അമ്മമാരും മുത്തശ്ശിമാരുമുണ്ട്. ഇങ്ങളെ വെള്ളിത്തിരയില്‍ എത്താന് കാത്തിരിക്കുവര്‍ ഏറെയാണെന്നും സൂരജ് കുറിക്കുന്നു.