ഷാരൂഖ് ഖാന് ശേഷം ആ ഭാഗ്യം എത്തിയത് നടന്‍ ബാലയ്ക്ക്, ആഘോഷമാക്കി ആരാധകര്‍

0

ന്‍പ് എന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച താരമാണ് ബാല. തമിഴ് സംവിധായകനും നിര്‍മ്മാതാവും അരുണാചലം സ്റ്റുഡിയോ ഉടമയുമായ ജയകുമാറിന്റെ ഇളയമകനായി ജനിച്ച ബാല മലയാളത്തിലേക്ക് കടന്നെത്തുന്നത് കളഭം എന്ന ചിത്രത്തിലൂടെയാണ്. പിന്നാലെ മമ്മൂട്ടിക്കൊപ്പം ബിഗ്ബി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി മലയാളികളുടെ പ്രിയങ്കരനായി അദ്ദേഹം മാറി. തമിഴ് കുടുംബത്തില്‍ ജനിച്ച ബാല തിമിഴിനേക്കാളും എപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നത് മലയാള സിനിമ തന്നെയാണ്. വീരം,പുതിയ മുഖം അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്. എന്ന്് നിന്റെ മൊയ്ദീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലയുടെ പ്രകടനം അമ്പരപ്പിച്ചതായിരുന്നു.Bala: I got played as people made business out of my genuine love |  Malayalam Movie News - Times of India

ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സാര്‍ത്ഥിയും ഗായികയുമായ അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല മലയാളികള്‍ക്ക് ഒന്നു കൂടി പ്രിയങ്കരനായി മാറി. ബാലയും അമൃതയും തമ്മിലുള്ള ്പ്രണയവിവാഹവും പിന്നീടുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ മൂലമുള്ള വേര്‍പിരിയലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. മലയാള സിനിമയില്‍ സജീവമായ താരത്തിനെ തേടി ഒരു സന്തോഷവാര്‍ത്ത ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന ്ഷാരൂഖ് ഖാന് മാത്രം ലഭിച്ച ഭാഗ്യമാണ് ഇപ്പോള്‍ താരത്തിനെ തേടി എത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ റോയല്‍ അമേരിക്ക യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ബാലയെ തേടി എത്തിയിരിക്കുകയാണ്. ഡോക്ര്‍ ഓഫ് ഹ്യൂമന്‍ ലെറ്റേഴ്‌സിലാണ് ബാലയ്ക്ക് ഹോറബിള്‍ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. നാളെ മംഗളം എഞ്ചിനിയറിങ് കോളജ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് കെമാല്‍പാഷ ബാലയെ ആദരിക്കും.