ടീം ഓഷ്യന്‍ മണിചെയിന്‍ തട്ടിപ്പ് സംഘത്തിനെ പുകഴ്ത്തി ദി ഗ്രേറ്റ ഇന്ത്യന്‍ അടുക്കള സിനിമ, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും

0

സുരാജ് വെഞ്ഞാറമ്മൂട് നിമിഷ സഞ്ജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ദി ഗ്രേറ്റ ഇന്ത്യന്‍ അടുക്കള എന്ന ചിത്രമാണ് ഇപ്പോള്‍ നിരൂപക പ്രശംസനേടി മുന്നേറുന്നത്. സിനിമയുടെ പ്രമേയവും ഒപ്പം തന്നെ സിനിമയിലേക്ക് കുത്തിനിറച്ചിരിക്കുന്ന രാഷ്ട്രീടയവും ചര്‍ച്ചയായി മലയാള സമൂഹത്തില്‍ മാറപ്പെട്ടിരിക്കുകയാണ്.

The Great Indian Kitchen' review: Brilliant take on family, religion & patriarchy | The News Minute

സ്ത്രീ അടുക്കളയില്‍ ഒതുങ്ങേണ്ടവള്‍ അല്ല എന്ന നവീന ആശയം പുലര്‍ത്തുന്ന ചിത്രം മികച്ച സ്വീകാര്യതയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയത്തെ അനുകൂലിച്ചും പ്രതികൂലിച്ചമുള്ള ചര്‍ച്ചകള്‍ സൈബര്‍ ഇടത്തില്‍ നിറയുകയാണ്. ജിയോ ബേബി കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോഴും ചിത്രത്തിലൂടെ ഒളിച്ചുകടത്തുന്ന തട്ടിപ്പ് സംഘത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ സജീവമാകുകയാണ്.

ഖുര്‍ജ് ഖലീഫ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് കേസില്‍ കണ്ണികളായ ടീം ഓഷ്യല്‍ മണിചെയിനും സിനിമയ്ക്കും തമ്മിലുള്ള ബന്ധമാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അവതരണത്തില്‍ തന്നെ ടീം ഓഷ്യല്‍ മണി തട്ടിപ്പ് സംഘത്തിനും ഇവരുടെ നിയന്ത്രണത്തിലുള്ള ഓഷ്യന്‍ പിക്ച്ചര്‍ എന്റര്‍ടെയിന്‍മെന്റിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തിയാണ് ഏറെ സ്‌നേഹം എന്ന രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കൂടാതെ പഴയ തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ അബീദ് ആന്റ് അസ്മ, നസീര്‍ ബി.ആര്‍, സനു എസ് നായര്‍ എന്നിവരുടെ പേരുകള്‍ ഈ ചിത്രത്തില്‍ ഹഗ് എന്ന് പരാമര്‍ശിച്ചു കൊണ്ടാണ് കടപ്പാട് വച്ചിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ചാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ ക്യുനെറ്റ് എന്ന കമ്പനി 25000 കോടി നിക്ഷേപമുള്ള മണി ചെയിന്‍ ശൃംഖലകൂടിയാണ്.

ജിയോ ബേബിയുടെ കുഞ്ഞി ദൈവം എന്ന ചിത്രത്തിലും ഇതേ ടീമിനെ ഹൈലൈറ്റ് ചെയ്തിരുന്നതും പ്രേക്ഷകര്‍ ചൂമ്ടിക്കാണിക്കുന്നുണ്ട് ഇപ്പോഴിതാ തട്ടിപ്പിന് ഇരയാവര്‍ പ്രതികരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്