അന്യായമായ ലാഭമുണ്ടാക്കി വഞ്ചിച്ചു, നടി അനുശ്രീക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

0

യമണ്ട് നെക്‌ളസ് എന്ന ചിത്രത്തിലൂടെ കലാമണ്ഡലം ജയശ്രിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രി. താരത്തിന് നിരവധി ആരാധകരാണുള്ളത്. മെഗാസ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് സാധിച്ചിട്ടുണ്ട്.

തന്റേതായ അഭിപ്രായങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും തുറന്നടിച്ചതിന്റെ പേരില്‍ താരം പലപ്പോഴും വിവാദങ്ങളില്‍ വീണിട്ടുണ്ട്. പ്പോഴിതാ മലയാളികളുടെ സിപരിചിതയായ നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വം പൊലീസിലാണ് നടിക്കെതിരെ ഗുരുതരമായ പരാതി ലഭിച്ചിരിക്കുന്നത്.Anusree Latest Hot HD Photos/Wallpapers (1080p,4k)

ഒരു മാസത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ നേര്‍ച്ചയെ പരസ്യമാക്കി മാറ്റി അന്യായമായ ലാഭം ഉണ്ടാക്കിയെന്നാണ് പരാതി.

Anusree Nair – Indian Cinema Gallery

ഇത് സംബന്ധിച്ച് വഞ്ചനാകുറ്റം ആരോപിച്ചാണ് താരത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്.