മഞ്ചാടി മാസികയില്‍ സാഗര്‍ കോട്ടപ്പുറത്തിന്റെ നോവല്‍ കാത്തിരിക്കുന്ന പോലെ അക്ഷമരാണ് ജനങ്ങള്‍, സ്വാന്തനം മെഗാ എപ്പിസോഡ് എത്തിയില്ല, ഏഷ്യാനെറ്റിനെതിരെ ആരാധകര്‍

0

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ തന്നെയായിരുന്നു.Chippy Renjith: Santhwanam preview: Hari to marry Anjali? - Times of India

സഹോദര സ്നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്.

സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്. സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്‍.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ഇപ്പോഴിതാ ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡാണാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഒരു കിടപ്പ്മുറിയില്‍ രണ്ടായി കിടക്കുന്ന ദമ്പതികള്‍ ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. പരസ്പരം ഇഷ്ടമൊക്കെയുണ്ടെങ്കിലും അത് ഉള്ളിന്റെ ഉള്ളില്‍ പ്രകടിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ ഉറ്റ് നോക്കിയത്. ശിവനോട് അടുക്കാന്‍ അഞ്ജലി ശ്രമിക്കുന്നതോടെ കഥയില്‍ മാരക ട്വിസ്റ്റാണ്. നന്നേ നാടനും പഴഞ്ചനുമായ ശിവന്റെ വസ്ത്രധാരണം തന്നെയാണ് അഞ്ജലിയുടെ മെയിന്‍ പ്രശ്‌നം. ഇപ്പോഴിതാ അഞ്ജലി ആഗ്രഹിച്ചപോലെ ശിവന്‍ ജീന്‍സും ഷര്‍ട്ടും ബൂട്ടുമെല്ലാം അണിഞ്ഞ് എത്തുന്ന പ്രമോ വൈറലായി മാറിയിരുന്നു.

വിരുന്നിന് അഞജ്‌ലിയുടെ വീട്ടിലേക്ക് എത്തിയ ശിവനും അഞ്ജലിക്കും അഞ്ജലിയുടെ വീട്ടില്‍ നിന്ന് കടുത്ത അപമാനം നേരിടുന്ന രംഗമാണ് പ്രേക്ഷകര്‍ കണ്ടത്. ശിവന്റെ കയ്യില്‍ തിളച്ച സാമ്പാര്‍ ഒഴിക്കുന് ദുഷ്ടത്തിയായ ചേട്ടത്തിയുടെ പ്രവര്‍ത്തിയില്‍ അഞ്ജലി പൊട്ടിത്തെക്കുന്ന രംഗമാണ് കഴിഞ്ഞദിവസം കണ്ടത്. വീടിന്റെ പടി ചവിട്ടില്ലെന്ന് അഞ്ജലി പറഞ്ഞിട്ടാണ് സ്വന്തം വീടിന്റെ പടിയിറങ്ങുന്നത്. ശിവന് അഞ്ജലിയോട് താന്‍ നേരിട്ട അപമാനത്തെ കുറിച്ച് സംസാരിച്ച ശേഷം പിരിയുന്ന രംഗമാണ് കഴിഞ്ഞ എപ്പിസോഡിലും പ്രമോയിലുമായി കാണിച്ചിരുന്നത്.

ഇപ്പോഴിതാ മെഗാ എപ്പിസോഡ്് ഞയറാഴ്ച സംപ്രേക്ഷണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടാകാത്തതോടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഏഷ്യാനെറ്റിന്റെ പുതിയ പ്രമോ എത്താത്തും നിരാശയുടെ ആഴം കൂട്ടി. പലരും മറ്റ് സീരിയലുകളുടെ പ്രമോയില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്.