മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ താരം ശ്രദ്ധേയമായ റോള്‍ അഭിനയിച്ച് എത്തി. ജീവിതത്തില്‍ ബോള്‍ഡായ താരം സോഷ്യല്‍ മീഡിയയില്‍ എല്ലാത്തരം സംഭവങ്ങളിലും പ്രതികരണം രേഖപ്പെടുത്താറുണ്ട്. ഇപ്പോഴിതാ കോവിജ് കാല രോഗശയ്യയുടെ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുകയാണ് പ്രിയനടി.
കോവിഡിനെ നിസാരമായി കാണരുതെന്നും തനിക്ക് ഉണ്ടായ അനുഭവവും താരം വെളിപ്പെടുത്തുന്നു. കോവിഡ് പോസ്റ്റിവായ ഓര്മകകുറിപ്പുമായിട്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
2020 മുതലാണ് കോവിഡിനെ കുറിച്ചും അതിന്റെ സിവേശഷതകളെ കുറിച്ചും നമ്മള് കേള്‍ക്കുന്നത്. ഈ അപകടകാരിയായ രോഗാവസ്ഥയ്ക്കെതിരെ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം തന്നെ നമ്മള് സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പലവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിച്ചു. ലോക്ഡൗണ്‍ മാറിയ ശേഷം നമ്മളില്‍ ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാന്‍ തുടങ്ങി.- താരം കുറിക്കുന്നു.
പലര്‍ക്കും രോഗത്തോടുള്ള ഭീതി കുറഞ്ഞു. തല്‍ഫലമായി എല്ലാവരും അവരു തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞു. ആരെയും അതിന്റെ പേരില്‍ പഴിക്കുന്നില്ല. നമ്മള് എല്ലാത്തിനേയും അതിജീവിച്ചവരാണ് കോവിഡിനേയും പ്രളയത്തേയും അതിജീവിച്ചവരാണ് നമ്മള്. ഇപ്പോള്‍ ഞാന്‍ എന്റെ ക്വാറന്റൈന് ദിനങ്ങളെ കുറിച്ച് വിവരിക്കുകയാണ്. ആറാം തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയാത്. ആറാം തവണയും ടെസ്റ്റ് നെഗറ്റീവ് എന്നാണ് ഫലം പ്രതീക്ഷിച്ചത്. നിര്ഭാഗവശാല് ഫലം പോസിറ്റിവായി.
ഡോക്ടര്‍മാര്‍ ഈ വിവരം അറിയിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കള്‍, കുടുംബം, അടുത്ത് ഇടപഴകിയവര്‍ എന്നിവരെ കുറിച്ചുള്ള ചിന്ത മനസില്‍ ഉടലെടുത്തു താരം പറയുന്നു.
വീട്ടിലെത്തി സമയങ്ങള്‍ കടന്നു പോകാന്‍ പ്രാര്‍ത്ഥിച്ചു. നെറ്റ്ഫ്ളിക്സില്‍ അടക്കം സമയം ചിലവളിക്കാനായി ഞാന്‍ സമയം കണ്ടെത്തി. എന്നിരുന്നാലും അതിനും കഴിഞ്ഞില്ല. അതി കഠിനമായ തലവേദന എടുത്തു. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തി.
ക്വാറന്റൈനായി രണ്ടാം നാള് എന്റെ ഇടത് കണ്ണിന്റെ കാഴ്ച മങ്ങാന്‍ തുടങ്ങി. ശരീരത്തിന്റെ പലഭാഗവും തിണര്‍ത്തു. ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. ജീവിതത്തില്‍ ഒരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
View this post on Instagram