കുടുംബമാണ് വലുത്, അച്ചാച്ചനെ നോക്കി ബെഹ്‌റൈനില്‍ കൂടും, അഭിനയം താത്കാലികമായി മാത്രം നിര്‍ത്തുന്നു, വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് ശ്രീലയ, വീഡിയോ

0

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറുന്നത്. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരി കൂടിയാണ് താരം. കഴിഞ്ഞ ആഴ്ചയാണ് ശ്രീലയ വിവാഹിതയായത്. ബഹ്‌റൈനില്‍ സെറ്റില്‍ ചെയ്ത റോബിനാണ് വരന്‍. ഇപ്പോഴിതാ വിവാഹ വിശേഷം പങ്കുവച്ച് ശ്രീലയയും റോബിനും രംഗത്തെത്തുകയാണ്. ഇതൊരു പ്രണയവിവാഹം അല്ലെന്നും പക്ക അറെഞ്ചിഡ് മാരേജ് തന്നെയാണെന്നും ശ്രീലയ പ്രതികരിക്കുന്നു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം വായിക്കാം.:-

ഞങ്ങള്‍ രണ്ടുപേരും ജീവിതത്തിലേക്ക് കടക്കുകയാണ്. നല്ലൊരു സിനിമ പോലെ ജീവിതവും മനോഹരമായി മുന്നോട്ട് പോകണമെന്ന് പ്രതീക്ഷിക്കുന്നത്. പുതുവര്‍ഷത്തില്‍ ഞങ്ങള്‍ ഒരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ്. ഇതൊരിക്കലും ഒരു പ്രണയ വിവാഹം ആയിരുന്നില്ല. ഒരു കസിന്‍ വഴി വന്ന ആലോചന മാത്രമായിരുന്നു. റോബിന്‍ അച്ചാച്ചന്‍ തന്നെയായിരുന്നു വിവാഹ അഭ്യര്‍ന വച്ചത്. എനിക്ക് വേണ്ടി വിവാഹ ആലോചന നടക്കുമ്പോഴാണ് റോബിന്‍ അച്ചാച്ചാന്റെ ആലോചന എത്തിയത്. ഫോട്ടോ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു- ശ്രീലയ പറയുന്നു.

ഞാന്‍ നാട്ടിന്‍പുറത്ത്കാരിയാണ്. ബഹ്‌റൈനില്‍ നിന്നൊക്കെയുള്ള ആലോചന എത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ആളെ പിന്നീട് അടുത്തറിഞ്ഞപ്പോളാണ് നല്ല നാട്ടിന്‍പുറംകാരാനണ് എന്ന് മനസിലായത്. പഴയ മലയാളം ഗാനങ്ങളൊക്കെയാണ് റോബിന്‍ അച്ചാച്ചന്റെ ഫേവററ്റ്‌സ്.

ബഹ്‌റൈനിലേക്ക് തിരിച്ച് പോകാന്‍ തന്നെയയാണ് പ്ലാന്‍. ദാമ്പത്യ ജീവിതം തന്നെയാണല്ലോ മെയിന്‍. ഇപ്പോള്‍ അത് മാത്രമാണ് മുന്നിലുള്ളത്. തിരിച്ചെത്തിയാല്‍ ഒരുപക്ഷേ അവള്‍ക്കൊപ്പം ഞാനും അഭിനയം നോക്കിയേക്കും റോബിന്‍ പ്രതികരിക്കുന്നു.

വിവാഹ വീഡിയോ പുറത്തിറങ്ങയപ്പോള്‍ തന്നെ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തി. ഇത്രയും ആരൈധകരുടെ സപ്പോര്‍ട്ട് പ്രതീക്ഷിച്ചിരുന്നില്ല. -ശ്രിലയ പറയുന്നു.

മൂന്ന് മണി എന്ന സീരിയലാണ് എന്നെ അടയാളപ്പെടുത്തിയത്. ചലഞ്ചിങ് ആയ കഥാപാത്രം ആയതിനാല്‍ തന്നെ കുട്ടിമണിയെ എല്ലാവരും ഓര്‍ത്തിരിക്കാറുണ്ട്.

ഇനി അഭിനയിക്കുന്നില്ല അല്‍പം ഇടവേള എടുക്കുകയാണ് എന്ന് പലരോട് പറയുമ്പോഴും പരിഭവമാണ്. തിരികെ അഭിനയക്കിലേക്ക് എത്തും കാരണം അച്ചാച്ചനും അഭിനയം ഒരുപാട് ഇഷ്ടമാണ്.
ശ്രുതിയുടെ സപ്പോര്‍ട്ടാണ് മെയിന്‍. അവളാണ് എന്നെക്കാള്‍ ഉപരി ഈ ഫീല്‍ഡില്‍ ആദ്യം എത്തിയത്. എനിക്ക് പ്രപ്പോസല്‍ എത്തുമ്പോള്‍ തന്നെ ശ്രുതിയാണ് നല്ലത് തിരഞ്ഞെടുക്കുന്നത്.
അഭിമുഖം പൂര്‍ണരൂപം വീഡിയോ കാണാം:-