ബിഗ്‌ബോസ് ഹിന്ദിഷോയുടെ ടാലന്റ് മാനേജര്‍ക്ക് ബൈക്ക് അപകടം, വിയോഗ വാര്‍ത്തയില്‍ തളര്‍ന്ന് മത്സരാര്‍ത്ഥികളും

0

ല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ്‌ബോസ് ഹിന്ദിഷോയുടെ ടാലന്റ് മാനേജര്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. ഹിന്ദി പതിപ്പിലെ ടാലന്റ് മാനേജര്‍ പിസ്ത ദദ്ദഖിനാണ് ദാരുണാന്ത്യം. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കും വഴിയായിരുന്നു 23കാരിയായ പിസ്തയുടെ അന്ത്യം.

ബിഗ്‌ബോസ് ആരാധകരെ ഞെട്ടിച്ചാണ് മരണവാര്‍ത്ത വൈകിട്ടോടെ എത്തിയത്. പ്രമുഖ ബിഗ് ബോസ് താരങ്ങളടക്കമുള്ളവര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സെറ്റില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. പിസ്തയ്‌ക്കൊപ്പം ഇവരുടെ അസിസ്റ്റന്‍രും ഉണ്ടായിരുന്നു. ഫിയര്‍ ഫാക്ടര്‍: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു പിസ്ത. ബിഗ്‌ബോസ് താരങ്ങളും ബോളിവുഡിലെ പ്രമുഖരും മരണവാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.