മലയാളത്തിന്റെ യുവസൂപ്പര്‍താരമാണ് പൃഥ്വിരാജ് സുകുമാരന്‍. വെല്ലുവിളികളെ അതിജീവിച്ചാണ് താരം ആ പദവി സ്വന്തമാക്കിയതും. നടന് സുകുമാരന്റേയും മല്ലിക സുകുമാരന്റേയും രണ്ട് ആണ്മക്കളും ഇന്ന് മലാള സിനിമയില്‍ അഭിവാജ്യമായ ഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്‍ എങ്ങനെ സൂപ്പര്‍സ്റ്റാര്‍ ആയെന്നും അദ്ദേഹത്തിന് എങ്ങനെ ഫാന്‍സ് അസോസിയേഷന് ഉണ്ടായെന്നും വെളിപ്പെടുത്തി രംഗത്തെത്തുകയാണ് നടനും ഡാന്‍സറുമായ ഡാന്‍സര്‍ തമ്പി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജും നടി മല്ലികയുമായും അകലാനുണ്ടായ സാഹചര്യത്തിനെ കുറിച്ച് അദ്ദേഹം തുറന്നടിക്കുന്നത്.
പൃഥ്വിരാജിന് ഒരു ഫാന്‍സോ ആരാധകവൃന്ദമോ ഇല്ലാത്ത ആളായിരുന്നു. ആന്റണിയുടെ കൂടെ കൂടിയാണ് പൃഥ്വിരാജ് എന്തെങ്കിലുമായത്. മല്ലിക ചേച്ചി എന്റെ കണ്ണിന്റെ കൃഷ്ണമണി പോലെയാണ്. സുകുമാരന്‍ ചേട്ടനും അങ്ങനെ തന്നെ. കുട്ടിപ്പരുവം ആപ്പോള്‍ മുതലെ എനിക്ക അവരെ എനിക്ക് അറിയാം.
പൃഥ്വിരാജും ഇന്ദ്രജിത്തും വലുതായ ശേഷം ഒരിക്കല്‍ മല്ലിക ചേച്ചി എന്നെ കണ്ടു. ഒരിക്കല്‍ അവരുടെ വീട്ടില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എന്റെ കയ്യില്‍ 50,000 രൂപ തന്നിട്ടാണ് മക്കള്‍ക്കായി ഫാന്‍സ് അസോസിയേഷന് തുടങ്ങണമെന്ന ആവശ്യം അവര്‍ പങ്കുവച്ചത്.
മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ പോലെ ഒരു ഫാന്‍സ് അസോസിയേഷന് മക്കള്‍ക്ക് നേടിക്കൊടുക്കണം എന്നാണ് മല്ലിക ചേച്ചി ആവശ്യപ്പെട്ടത്- ഡാന്‍സര്‍ തമ്പി പറയുന്നു.
എന്‍െ സുകുമാരന്‍ ചേട്ടനെ എങ്കിലും ഓര്‍ത്ത് ഇത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതോടെ ഞാന്‍ അത് ഏറ്റെടുത്തത്. നന്ദനം എന്ന സിനിമയ്ക്കായിട്ടാണ് ആ പ്രചരണം നടത്തിയത്. ബാബ സ്റ്റുഡിയോയിലെ മുതലാളിയോട് സഹായം തേടിയാണ് പ്രമോഷന് നടത്തിയത്. പൃഥ്വിയുടേയും ഇന്ദ്രന്റേയും പടം വച്ചിട്ടാണ് കേരളത്തില്‍ ഇവര്‍ സൂപ്പര്‍ സ്റ്റാറാകും എന്ന് ഞാന്‍ പറഞ്ഞത്.
അന്ന് മല്ലിക ചേച്ചി പറഞ്ഞത് മക്കള്‍ രക്ഷപ്പെട്ടാല്‍ അവരെ കൊണ്ട് തമ്പിക്കൊരു പടം തരും എന്നാണ്. പടം എനിക്ക് വേണ്ട പക്ഷേ വാക്ക് പാലിച്ചിട്ടില്ല. പക്ഷേ എന്റെ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ പങ്കെടുത്തിട്ടുണ്ട്. പൃഥ്വിരാജിന്റെ ചേട്ടന്റെ വൈഫിന്റെ സോഹദരനാണ് കൊച്ചിയില്‍ എല്ലായിടത്തും നടന്ന് പിന്നീട് പോസ്റ്റര്‍ ഒട്ടിച്ചത്. അത് പിന്നീട് വഴക്കിലെത്തി. വിനയന് സംവിധാനം ചെയ്ത സത്യം എന്ന പടത്തിനായി പ്രമോഷന് ചെയ്യാന്‍ വിനയന് എന്നെ നേരിട്ട് വിളിച്ചു പറഞ്ഞു. ആള് കുറയുമ്പോള്‍ പൈസ് കൊടുത്ത് ആളെ കയറ്റിയ സംവിധാനം വരെ ഉണ്ടായിട്ടുണ്ട്.അദ്ദേഹം പറയുന്നു.