താരജാഡയില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട പെണ്‍കുട്ടി എന്നാണ് അശ്വതി ശ്രീകാന്തിനെ എല്ലാവരും വിളിക്കാറുള്ളത്. റോഡിയോ ജോക്കിയായി ആരംഭിച്ച അശ്വതി കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളി വീട്ടമ്മ, ശ്രീകണ്ഠന് നായര്‍ ഷോ,കോമഡി മസാല, നായിക നായകന് തുടങ്ങി നിരവധി മിനിസ്ക്രീന്‍ പരിപാടികളില്‍ അശ്വതി അവതാരകയായി എത്തിയിരുന്നു.
ചക്കപ്പഴത്തിലെ ആശ എന്ന കഥാപത്രമായി എത്തിയ അശ്വതി എത്തിയതോടെ പിന്നീട് ചക്കപ്പഴം ഹിറ്റായി മാറുകയും ചെയ്തു. അവതരണമേ ശരിയാകു അഭിനയം മോശമാണ് എന്ന് പ്രതികരിച്ച ആരാധകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയാണ് അശ്വതി ആശ എന്ന കഥാപാത്രമായി മുന്നേറുന്നത്.
2012ലാണ് അശ്വതി വിവാഹിതയായത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ആരംഭിച്ച പ്രണയം വര്ഷണങ്ങള് നീണ്ട കാത്തിരിപ്പിനൊടുവില്‍ പൂവണിഞ്ഞത്.ഭര്‍ത്താവ് ശ്രീകാന്തിന് വിദേശത്ത് ബിസിനസ്സാണ്. മകള്‍ പത്മ. മകളുടെ വിശേഷങ്ങളെല്ലാം അശ്വതി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
ചുവപ്പ് ഷിഫോണ്‍ സാരിയില്‍ ക്രിസ്മസ് ഫോട്ടോഷൂട്ടുമായി അശ്വതി രംഗത്തെത്തിയിരുന്നു. നിരവധിപ്പേര്‍ അഭിനന്ദച്ച ചിത്രത്തിന് വിമര്‍ശനവുമായും ചിലരെത്തി. ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്. ‘മേക്കപ്പും കളര്‍ സെറ്റപ്പ് എല്ലാം കഷ്ടം’ എന്നായിരുന്നു ഒരാളുടെ കമന്റ്റ്. എന്നാല്‍ ഇതിനു മറുപടിയുമായി അശ്വതി രംഗത്തെത്തിയതും ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സഹോദരന്റേയും ഭാര്യയുടേയും അവരുടെ കുഞ്ഞോമലിന്റേയും ചിത്രവുമായിട്ടാണ് താരം രംഗത്തെത്തുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് രസകരമായ അടിക്കുറിപ്പാണ് താരം കൊടുത്തിരിക്കുന്നത്. ആമിയ്ക്കും പത്മയ്ക്കും ഒരു അനിയന് വാവ വന്നല്ലോ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്.
ഒപ്പം ഓണ്‍ലൈന്‍ വാര്‍ത്തക്കാരോട് ഒരു ഉപദേശവും താരം നല്കുന്നു.ഒണ്‍ലൈന്‍ വാര്‍ത്തക്കാരുടെ ശ്രദ്ധയ്ക്ക് ടൈറ്റിലില്‍ കൊച്ചിനെ എന്റെയാക്കതരുത് എന്നാണ് താരം രസകരമായ മറുപടി നല്‍കുന്നത്.രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.