ദിലീപിന്റെ കാര്യസ്ഥന് എന്ന സിനിമയിലൂടെ മലാളത്തിലേക്ക് ചുവടുവച്ച നടിയാണ് മഹിമ നമ്പ്യാര്‍. പിന്നീട് മധുരരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇപ്പോഴിതാ മാസ്റ്റേഴ്സിലും മധുരരാജയിലും താരം ശ്രദ്ദേയമായ വേഷം കൈകാര്യം ചെയ്തു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.
മമ്മൂട്ടിക്കൊപ്പം വളരെ കുറച്ച് സീനുകളില്‍ മാത്രം അഭിനയിക്കാന്‍ കഴിഞ്ഞുള്ളു എന്ന പരാതി മാത്രമ താരത്തിനുള്ളു, ആ സീന്‍ എത്ര ചെറുതാണെങ്ിലും അത്രയും മൂല്യമേറിയതായി താന്‍ കാണുന്നതെന്ന് താരം പ്രതികരിക്കുന്നത്. മാസ്റ്റര്‍ പീസ് ഡബ്ബിങ് സൈറ്റില്‍ വച്ചാണ് മമ്മൂട്ടിയെ ആദ്യമായി താരം കണ്ടത്.
ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെയാണ്:-
നമ്മളൊരു സെലിബ്രിറ്റിയെ, ഇഷ്ടമുളള സെലിബ്രിറ്റിയെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പേഴ്സണാലിറ്റി കൊണ്ടാ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു സ്റ്റാര്‍ഡം കൊണ്ടോ കൊണ്ടോ ഒരാളെ കാണുമ്പോ നമ്മള് ബ്ലാങ്ക് ആയി സ്റ്റാര്‍ട്രക്ക് ആയി പോവുക എന്ന് പറയുന്നൊരു ഫീലിംഗുണ്ട്. ഞാന്‍ അത് ആദ്യമായി എക്സിപീരിയന്‍സ് ചെയ്യുന്നത് മമ്മൂക്കയില്‍ നിന്നാണ്.-താരം പറയുന്നു.
ആദ്യമായി ആ ലൊക്കേഷനില്‍ വച്ചാണ് മമ്മൂക്ക എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നത്. ഓള് ദി ബസ്റ്റ് എന്നും അദ്ദേഹം പഞ്ഞു. അന്ന് അദ്ദേഹം ഷേക്ക് ഹാന്‍ഡ് തന്ന കൈ ഞാന്‍ രാത്രിവരെ പിടിച്ചോണ്ടു നിന്നു. -താരം പറയുന്നു. അല്പം സീനുകളില്‍ മാത്രം തല കാണിച്ച എനിക്കുള്ള ജാഡ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.താരം പറഞ്ഞു നിര്‍ത്തി.