പിറന്നാള്‍ ദിനത്തില്‍ വടിവാളുകൊണ്ട് കേക്കുമുറിച്ചു, വിവാദവും വിമര്‍ശനവും, ക്ഷമാപണവുമായി വിജയ് സേതുപതി

0

തമിഴ് പ്രേക്ഷകരുടെ മാത്രമല്ല മലയാളികളുടേയും പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന പേര് അദ്ദേഹം നേടിയെടുത്തത് അഭിനയത്തിലൂടെ മാത്രമല്ല മറിച്ച് സഹജീവികളോടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ട കൂടിയുമാണ്. സൈലന്റായി എത്തി തമിഴ്‌നാട്ടിനെ വൈലന്റാക്കിയ നടന്‍ കൂടിയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ എ്‌ലാ സിനിമകളും വന്‍ ഹിറ്റാണ് തീയറ്ററില്‍ തീര്‍ത്തത്.Go do some other work': Vijay Sethupathi shuts down 'Christian conversion' trolls in epic reply | The News Minute

തൃഷയുമായി എത്തിയ 96 തമിഴ്‌നാട്ടിലെ ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നാണ്. ഈ സിനിമ താരത്തിന് നല്‍കിയ സ്വീകാര്യത ചില്ലറയായിരുന്നില്ല. ഇന്ന് വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനമാണ്. തമിഴ്മക്കള്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിരക്കിലാണ്.Vijay Sethupathi completes 9 years in entertainment industry; Fans shower the Super Deluxe star with wishes | PINKVILLA

എന്നാല്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ താരം പുലിവാല് പിടിച്ചിരിക്കുന്നത് വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതിന്റെ പേരിലാണ്. പുതിയ ചിത്രത്തിന്റെ സംവിധാകനായ പൊന്റാമിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചത് വടിവാള്‍ ഉപയോഗിച്ചാണ്. ഇതോടെ വിമര്‍ശിച്ച് ഒരു കൂട്ടര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ സംഭവത്തില്‍ ക്ഷമാപണം നടത്തി താരം രംഗത്തെത്തുകയും ചെയ്തു.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ:_

എന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച സിനിമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി. മൂന്നു ദിവസം മുന്‍പ് എന്റെ പിറന്നാള്‍ ആഘോഷത്തിനിടെ എടുത്ത ഒരു ചിത്രം വിവാദമായിരിക്കുകയാണ്. -താരം കുറിക്കുന്നു.

ആ ചിത്രത്തില്‍ പിറന്നാള്‍ കേക്ക് ഞാന്‍ വാളുകൊണ്ടാണ് മുറിക്കുന്നത്. പൊന്‍ റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് ഞാന്‍. ഇതില്‍ വാള്‍ വളരെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതുകൊണ്ടാണ് പൊന്‍ റാമിനും ടീമിനുമൊപ്പം ബര്‍ത്ത്ഡേ ആഘോഷിച്ചപ്പോള്‍ വാള്‍ ഉപയോഗിച്ചത്. ഇത് തെറ്റായ മാതൃകയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഇനി മുതല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധേയനായിരിക്കും. ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ പറയുന്നെന്നും താരം കുറിക്കുന്നു.