മോഹന്‍ലാല്‍ നായകനായി എത്തിയ തന്മാത്രയിലെ നായിക കഥാപാത്രമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീരാ വാസുദേവ്. നിരവധി മലാളം ചിത്രങ്ങളിലും താരം അഭിനിയച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ജീവിതത്തില്‍ മോഡേണായ മീര സീരിയലില്‍ എത്തുന്നത് സാരിയുടുത്ത് തനി മലയാളി വീട്ടമ്മയായിട്ടാണ്. മീര തന്നെയാണ് സീരിയലിന്റെ പ്രധാന ആകര്‍ഷണവും. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി മുന്നേറുന്ന ഈ സീരിയലിന്റെ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാം.
ഒരു ദിവസത്തെ ഷൂട്ടിനായി മീരാ വാസുദേവിന്റെ പ്രതിഫലം 7000 രൂപയാണ്. മീരയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സീരിയലിലെ ആര്‍ട്ടിസ്റ്റ്. ക്യാരറ്റര്‍ റോളിലെത്തുന്ന കൃഷ്ണകുമാര്‍ മേനോന് ഒരു ദിവസത്തെ പ്രതിഫലം വാങ്ങുന്നത് 6000 രൂപയാണ്.
നടി ശരണ്യ ആനന്ദ് മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചാണ് മുന്നേറുന്നത് താരത്തിന്റെ പ്രതിഫലം ഒരുദിവസത്തെ ഷൂട്ടിന് 5000 രൂപ എന്ന കണക്കാണ്. നീബിന് ജോണി 4500 രൂപയും, ആതിര മാധവ് 4,000 രൂപയും പ്രതിദിനം പ്രതിഫലം കൈപ്പറ്റുന്നു.
മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃത നായര്‍ 4000 രൂപയാണ് പ്രതിദിന ഷൂട്ടിനായി വാങ്ങുന്നത്.
സുമേഷ് സുരേന്ദ്രന്-4,500, ഫവാസ് സയാനി-4000,മഞ്ജു സതീഷ്-5000, എഫ്. ജെ തരകന്-4500 ആനന്ദ് നാരായണനന് 4000, എന്നിങ്ങനെ നീളുന്നു പ്രതിഫലം.