വ്യാജന്‍ ആണോയെന്ന് അറിയാനാണ് നമ്പര്‍ ചോദിച്ചത്, വിവാദത്തില്‍ മറുപടിയുമായി നടന്‍ മുരളി മോഹന്‍

0

സീരിയല്‍ നടന്‍ മുരളി മോഹനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി യുവതി രംഗത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കെതിരെ നടന്‍ നടത്തിയ ചാറ്റ് സംബന്ധിച്ച കുറിപ്പാണ് കഴിഞ്ഞ ദിവസം വിവാദം സൃഷ്ടിച്ചത്.

ഫേസ്ബുക്കിലൂടെ പരിചിയപ്പെട്ട.യുവതിയോട് അപരമര്യാദയായി പെരുമാറി എന്നാണ് ആരോപണ വിധേയായയ യുവതി കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നതും.നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് കാട്ടി രംഗത്തെത്തുകയാണ് നടന്‍ മുരളി മോഹന്‍.Murali Mohan - IMDb

ആ സന്ദേശങ്ങള്‍ അയച്ചത് താന്‍ തന്നെയാണ് എന്നാണ് താരം പ്രതികരിക്കുന്നത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ തന്റെ അടുത്തേക്ക് എത്തി. വിളിക്കുന്നവര്‍ എല്ലാം പറഞ്ഞത് സാറിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ്. അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. എനിക്ക് അതിന്റെ ആവശ്യം എന്താണെന്നും മുരളി മോഹന്‍ ചോദിക്കുന്നു.നടൻ മുരളി മോഹൻ കുടുങ്ങി; സീരിയൽ നടന്റെ യഥാർത്ഥ സ്വഭാവം പരസ്യമാക്കി യുവതി; സന്ദേശങ്ങൾ പുറത്ത്

സാധാരണ വാട്‌സ് ആപ്പ് സന്ദേശങ്ങളോട് മാത്രമേ പ്രതികരിക്കാറുള്ളു. മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ എത്താറുണ്ട്. ശരിക്കുള്ളവരേയും വ്യാജന്മാരേയും കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. വസലലരും വീട്ടിലാണോ എന്താണ് വസ്ത്രം എന്നൊക്കെ ചോദിച്ച് സന്ദേശങ്ങള്‍ അയക്കാം. വ്യാജന്‍ ആണോന്ന് അറിയാനാണ് നമ്പര്‍ ചോദിച്ചതെന്നും താരം പ്രതികരിക്കുന്നു.

ദിലീപ് നായക വേഷത്തില്‍ എത്തിയ സിനിമയായ റോമിയോയില്‍ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നടന്‍ കൂടുതല്‍ സുപരിചിതനാകുന്നത്.
ഡയമന്‍ഡ്‌സ്, കേരളം വര്‍മ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.