ശിവന്റെ കയ്യില്‍ തിളച്ച സാമ്പാര്‍ ഒഴിച്ച് ചേട്ടത്തിയുടെ ക്രൂരത, പൊട്ടിത്തെറിച്ച് അഞ്ജലി, കട്ടക്കലിപ്പില്‍ പ്രമോ ഏറ്റെടുത്ത് ആരാധകരും, ഇന്നത്തെ എപ്പിസോഡ് തകര്‍ക്കും!

0

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ തന്നെയായിരുന്നു.Santhwanam - Watch Episode 20 - Shiva Rebukes Anjali on Disney+ Hotstar

സഹോദര സ്‌നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്.

സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്. സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്‍.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ഇപ്പോഴിതാ ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡാണാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഒരു കിടപ്പ്മുറിയില്‍ രണ്ടായി കിടക്കുന്ന ദമ്പതികള്‍ ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. പരസ്പരം ഇഷ്ടമൊക്കെയുണ്ടെങ്കിലും അത് ഉള്ളിന്റെ ഉള്ളില്‍ പ്രകടിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.Chippy Renjith: Santhwanam preview: Hari to marry Anjali? - Times of India

കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ ഉറ്റ് നോക്കിയത്. ശിവനോട് അടുക്കാന്‍ അഞ്ജലി ശ്രമിക്കുന്നതോടെ കഥയില്‍ മാരക ട്വിസ്റ്റാണ്. നന്നേ നാടനും പഴഞ്ചനുമായ ശിവന്റെ വസ്ത്രധാരണം തന്നെയാണ് അഞ്ജലിയുടെ മെയിന്‍ പ്രശ്നം. ഇപ്പോഴിതാ അഞ്ജലി ആഗ്രഹിച്ചപോലെ ശിവന്‍ ജീന്‍സും ഷര്‍ട്ടും ബൂട്ടുമെല്ലാം അണിഞ്ഞ് എത്തുന്ന പ്രമോ വൈറലായി മാറിയിരുന്നു.

.വിരുന്നിന് അഞ്ജലിയുടെ വീട്ടിലേക്ക് ശിവന്‍ എത്തുന്ന രംഗമാണ് ഇന്നത്തെ സവിശേഷത. ഈ എപ്പിസോഡ് കാണാനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അഞ്ജലിയുടെ വീട്ടിലേക്ക് ശിവന്‍ എത്തുമ്പോള്‍ ബാല്യത്തിലെ അഞ്ജലിയുടെ ഫോട്ടോ കണ്ടട് ശിവന്‍ ചിരിക്കുന്ന രംഗങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു, ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ പുതിയ പ്രെമോ എത്തിയതോടെ ആരാധകര്‍ കട്ടക്കലിപ്പിലായിരിക്കുകയാണ്.