ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ 250ാം ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് വിവാദമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ പേര് മാറ്റി അണിയറഖ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ ഇതേ കഥയാണ് പറയുന്നതെന്ന് ആരോപിച്ചായിരുന്നു പടത്തിന്റെ പേരില്‍ വിവാദങ്ങള്‍ രൂപപ്പെട്ടത്.
സുരേഷ് ഗോപിയും പൃഥ്വിരാജും നേര്‍ക്കുനേര്‍ എത്തുന്ന ഘട്ടം എത്തിയെങ്കിലും ചിത്രത്തിന്റെ ടൈറ്റില്‍ മാറ്റിയതോടെയാണ് ഇരു താരങ്ങളുടേയും ഫാന്‍സുകാര്‍ക്കും ആശ്വാസമായത്. ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ തിരിച്ചുരവ് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് കനല്, ഒറ്റക്കൊമ്പന് എന്നിവ. ടൈറ്റില്‍ മാറ്റി ഒറ്റക്കൊമ്പന് ചീത്രീകരണത്തിനായി തയ്യാറെടുത്തിരുന്നെങ്കിലും ലോക്ക് ഡൗണില്‍ കുഴഞ്ഞതോടെ ചിത്രീകരണം വൈകി. ഇപ്പോഴിതാ സുപ്രധാന പ്രഖ്യാപനവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്നലെ മകരവിളക്ക് തെളിഞ്ഞു. എല്ലാവരുടേയും അനുഗ്രാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടരുന്നു എന്നാണ് താരം കുറിക്കുന്നത്. ഒറ്റക്കൊമ്പന് സിനിമയുടെ പ്രമേയവും കടുവയുടെ പ്രമേയവും സാമ്യതയുണ്ടെന്ന് കണ്ടതോടെയാണ് വിഷയം കോടതി പരിഗണനയില്‍ വരെ എത്തിയത്. സിനിമയില്‍ നിന്ന് പിന്മാറാന് തയ്യാറല്ലെന്ന് സുരേഷ് ഗോപിയും പടത്തിനായി പണം മുടക്കുമെന്ന് ടോമിച്ചന് മുളകുപാടവും പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.