വിവാഹത്തിനു മുൻപേ ഉള്ള പ്രണയദിനത്തിൽ വിധു പ്രതാപ് ഞെട്ടിച്ചുകളഞ്ഞു . അനുഭവങ്ങൾ പങ്കുവെച്ച് ഭാര്യ ദീപ്തി.

0

കേരളത്തിലുടനീളം വലിയ ആരാധക പിന്തുണയുള്ള ഗായകനാണ് വിധുപ്രതാപ്. നിരവധി പാട്ടുകൾ ആലപിച്ച ഇതു പ്രതാപ് ഒന്നു മലയാളത്തിൽ നിലവിലുള്ള ഒട്ടുമിക്ക സംഗീത റിയാലിറ്റി ഷോയിലും വിധികർത്താവും ആണ്. മികച്ച പിന്തുണയാണ് കേരളത്തിലുടനീളം താരത്തിനും ഭാര്യ ദീപ്തി ക്കും ലഭിക്കുന്നത്. പലപ്പോഴും ഈ താരദമ്പതികൾ സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ്.

ഇപ്പോഴിതാ തൻറെ ഭർത്താവ് വിധുപ്രതാപ് ഒത്തുള്ള പ്രണയ മുഹൂർത്തങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഭാര്യ ദീപ്തി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ സംഗീത റിയാലിറ്റിഷോയിൽ അതിഥിയായി എത്തിയപ്പോൾ ദീപ്തി വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. മറക്കാനാകാത്ത എന്തെങ്കിലും അനുഭവം വിധു തന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് തങ്ങളുടെ ആദ്യ വാലൻറ്റൈൻസ് ഡേ തന്നെയായിരുന്നു എന്നാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ.

വിവാഹനിശ്ചയ ശേഷമുള്ള ആദ്യ വാലൻറ്റൈൻസ് ഡേ ആയിരുന്നു അത്. തലേദിവസം ചേട്ടൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ,നാളെ വാലൻറ്റൈൻസ് ഡേ അല്ലേ നമുക്കൊരു കാൻഡിൽ ലൈറ്റ് ഡിന്നറിനു പോയാലോ എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി . അങ്ങനെ പോകാൻ വേണ്ടി റെഡിയായി നിന്നു. ഒരു ചേട്ടൻ എന്നെ വിളിക്കാൻ വീട്ടിൽ വന്നിരുന്നു. ഞാൻ അദ്ദേഹത്തിന് കൊടുക്കാൻ വാങ്ങിവച്ച സമ്മാനവുമായി പുറത്തേക്കിറങ്ങി.

വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അച്ഛനും അമ്മയും വിധു ചേട്ടനും കൂടെ നില്‍ക്കുന്നതാണ് കണ്ടതെന്ന് ദീപ്തി പറയുന്നു. ഒരു ലോഡ് നിറയെ വണ്ടിയില്‍ ആളുമായി താന്‍ മിഥുനം സിനിമ റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നായിരുന്നു വിധു ഇതിന് നല്‍കിയ മറുപടി. വിധുവിന്റെയും ദീപ്തിയുടെയും വാലന്റ്റൈന്‍ഡ് ഡേ ആഘോഷത്തിന്റെ കഥയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് വേദിയില്‍ ലഭിച്ചത്. വേദിയിൽ റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു, ഇവരും ദമ്പതികളെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.