‘ഞാൻ വളർത്തി ഉണ്ടാക്കിയ എൻറെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം’, കുഞ്ഞുവാവയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി നടി അനുശ്രീ.

0

വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമായി മാറിയ നടിയാണ് അനുശ്രീ. തൻറെ നിലപാടുകൾ കൊണ്ട് പലപ്പോഴും താരം സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ്. ഒരു വലിയ ആരാധക വൃത്തമാണ് കേരളത്തിലുടനീളം താരത്തിന് ഉള്ളത്. താരം അഭിനയിച്ച മിക്ക സിനിമകളും വലിയതോതിൽ തന്നെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ പുതിയ സന്തോഷവാർത്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് താരം.

അനുശ്രീ പങ്കുവെച്ച് കിടിലൻ ക്യാപ്ഷനും കുഞ്ഞുവാവയുടെ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരു ക്യാപ്ഷൻ കൊണ്ട് തന്നെ താരം സൈബർ ലോകത്തിന് ശ്രദ്ധപിടിച്ചു പറ്റി. വീട്ടിലേക്ക് പുതിയ ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെക്കുകയാണ് അനുശ്രീ ഇപ്പോൾ.

അനുശ്രീ പങ്കുവെച്ച ചിത്രത്തിനൊപ്പം ക്യാപ്ഷൻ ഇങ്ങനെയാണ്. ‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും. തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം.. നിരവധി ആരാധകരാണ് താരത്തിനും സഹോദരനും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനുശ്രീ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നിരവധിപേരാണ് സമൂഹ മാധ്യമങ്ങൾ വഴി നടിയെ പിന്തുടരുന്നത്. നിമിഷങ്ങൾകൊണ്ട് തന്നെ കുഞ്ഞുവാവയുടെ ചിത്രത്തിനു താഴെ മികച്ച കമൻറുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.