HomeWorld117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; പോപ്പ് ഗായിക ഷാക്കിറയ്ക്ക് 8 വർഷം തടവ്?

117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; പോപ്പ് ഗായിക ഷാക്കിറയ്ക്ക് 8 വർഷം തടവ്?

വിഖ്യാത പോപ് ഗായിക ഷാക്കിറക്കെതിരെ നികുതി വെട്ടിപ്പ് കേസിൽ 8 വർഷം വരെ തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ. 14.5 മില്യണ്‍ യൂറോയുടെ (നൂറ്റി പതിനേഴ് കോടി ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പ് ഷാക്കിറ നടത്തിയെന്നാണ് കേസ്.

ഷാക്കിറയ്ക്ക് എട്ടു വര്‍ഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് ദ് ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2012 മുതല്‍ 2014 വരെയുള്ള കാലത്ത് ഷാക്കിറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ സംബന്ധിസിച്ചാണ് കേസ്.

പങ്കാളിയായിരുന്ന ജോറാഡ് പീക്കേയ്‌ക്കൊപ്പം ഷക്കീറ സ്‌പെയിനിലാണ് താമസിച്ചിരുന്നത്. ഷാക്കിറയുടെ സമ്പാദ്യത്തിൽ അധികവും അക്കാലത്തെ അന്താരാഷ്ട്ര പര്യടനങ്ങളില്‍ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നല്‍കണമെന്നുമാണ് പ്രോസിക്യൂഷൻ വാദം.

അതേസമയം സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വെയും ഷാക്കിറയും തമ്മിലുള്ള ബന്ധം ഈയിടെയാണ് വേർപിരിഞ്ഞത് വിവാഹിതരല്ലെങ്കിലും 12 വർഷമായി ഒന്നിച്ചു ജീവിക്കുകയായിരുന്നു. ബന്ധം വേർപ്പെടുത്തുന്നു എന്ന വാർത്തകൾ മുൻപേ പുറത്തുവന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായത് ഈയിടെയാണ്

‘ഞങ്ങള്‍ വേര്‍പിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതില്‍ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കുന്നതിന് നന്ദി.’ ഇരുവരും പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.

മിലാന്‍, സാഷ എന്നിവരാണ് ഇരുവരുടെയും മക്കള്‍. മിലാന് ഒൻപതും സാഷയ്ക്ക് ഏഴുമാണ് പ്രായം. പിക്വെയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു ഷാക്കിറയുടെ ആരോപണം. തന്നെ അയാൾ വഞ്ചിച്ചുവെന്ന് ഷാക്കിറ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കുറച്ച് നാളുകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നുണ്ട്. 2010-ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് തീം സോങ് ‘വക്ക വക്ക’ വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.

RELATED ARTICLES

Most Popular

Recent Comments