ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ ചെയ്തു, മെഡിക്കൽ റപ്പ് ആയും സെയിൽസ്മാനായും ഇറങ്ങി, എന്നിട്ടും ആഗ്രഹങ്ങൾ ഉപേക്ഷിച്ചില്ല. തുറന്നു പറഞ്ഞു സാന്ത്വനതിലെ സജിൻ.

0

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് മലയാളക്കരയിൽ ലഭിച്ചിട്ടുള്ളത്. ഇതിനകം തന്നെ സീരിയലിലെ പ്രധാന കഥാപാത്രമായ ശിവൻ മലയാളി മനസ്സുകളുടെ പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്. സജിൻ ആണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശിവനും അഞ്ജലിയും തമ്മിൽ ഉള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഇഷ്ടമാണ്. തമ്മിൽ ഇഷ്ടം ഇല്ലാഞ്ഞിട്ട് പോലും നടന്ന വിവാഹം ആയിരുന്നു അവരുടേത്. എന്നാൽ ഇപ്പോൾ സംഗതി മാറിയിട്ടുണ്ട്. ഒടുവിൽ അഞ്ജലി ശിവനെ പ്രണയിക്കാൻ തുടങ്ങി. ഇപ്പോൾ രണ്ടുപേരും കളിച്ചു ചിരിച്ചു ആണ് ജീവിക്കുന്നത്. സാന്ത്വനം പരമ്പര മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു തൻറെ ജീവിതസാഹചര്യങ്ങൾ വെളിപ്പെടുത്തുകയാണ് സജിൻ.

എന്നാൽ ജീവിതത്തിൽ ഷഫ്ന ആണ് സജിൻ കണ്ടെത്തിയ പങ്കാളി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. സാന്ത്വന ത്തിലേക്ക് എത്താൻ കാരണം ഭാര്യ ഷഫ്ന ആണ്. സീരിയലിലെ പ്രൊഡക്ഷൻ കൺട്രോളർ ആയ സജി ചേട്ടൻ ആണ് സാന്ത്വനം പ്രോജക്റ്റിനെ പറ്റി ഷഫ്നയോട് പറഞ്ഞത്. എന്നാൽ സീരിയലിൽ വരുന്നതിനു മുമ്പേ ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സജിൻ വെളിപ്പെടുത്തുന്നു. മെഡിക്കൽ റപ്പ് ആയും സെയിൽസ്മാനായും ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൽ വഴിത്തിരിവായത് സാന്ത്വനം പരമ്പരയാണ്.

ജീവിതത്തതിൽ ബോൾഡ് ആണോ എന്ന് ചോദിച്ചാൽ ബോൾഡ് തന്നെയാണ്. പക്ഷെ അത്ര വേഗം ആളുകളോട് എടുക്കാറില്ല. മിണ്ടി കഴിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ല. കൂടുതൽ അടുക്കാൻ സമയം വേണം ആളുകളോട് അടുക്കാൻ എന്ന് മാത്രമേ ഉള്ളൂ. അത് ജാഡ കൊണ്ട് അല്ല, ചമ്മൽ കൂടുതൽ കൊണ്ടാണ്. ശിവനെ പോലെ അത്രയും ദേഷ്യം ഇല്ലെങ്കിലും ദേഷ്യം ഉള്ള ആളുമാണ് എന്നും സജിൻ പറയുന്നു. കേരളത്തിലുടനീളം ഒരു വലിയ ആരാധക വൃത്തമാണ് താരത്തിന് ഉള്ളത്.