സുമിത്ര ഇനി തലയുയർത്തി ജീവിക്കും. ശ്രീനിലയം വീട്ടിൽ അപ്രതീക്ഷിത സംഭവങ്ങൾ! കുടുംബവിളക്ക് പരമ്പര പുതിയ തലങ്ങളിലേക്ക്. വീഡിയോ കാണാം.

0

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് വളരെ കുറഞ്ഞ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടസീരിയലായി മാറിയത്. ഇതിനകം തന്നെ സോഷ്യൽമീഡിയയിലും മീരാ വാസുദേവ് തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

സുമിത്രയെന്ന വീട്ടമ്മയുടെ റോളിലാണ് പരമ്പരയില്‍ മീര എത്തുന്നത്. കുടുംബവിളക്കിന്‌റെ പുതിയ എപ്പിസോഡുകള്‍ക്കായെല്ലാം പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഇനിയങ്ങോട്ട് എന്താകും എന്നുള്ള ആകാംഷയിൽ കഴിയുന്ന പ്രേക്ഷകർക്ക് സുമിത്രയുടെ ശക്തമായ മാറ്റം കാണാൻ സാധിക്കും എന്നാണ് ഏഷ്യാനെറ്റ് പുറത്തു വിട്ട പുതിയ പ്രമോ വീഡിയോയിൽ സൂചിപ്പിക്കുന്നത്.

ഒരു വലിയ പ്രേക്ഷക പിന്തുണയാണ് കേരളത്തിലുടനീളം പരമ്പര നേടിയെടുത്തത്. ടെലിവിഷൻ പ്രേക്ഷകരുടെ പൂർണ്ണ പിന്തുണ ഇതിനകം തന്നെ പരമ്പര നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് പുറത്തുവിട്ട റേറ്റിംഗ് കാര്യത്തിലും ഒന്നാമത് നിൽക്കുന്നത് കുടുംബ വിളക്ക് സീരിയൽ ആണ്. രണ്ടാംസ്ഥാനത്തേക്ക് ജനപ്രിയ പരമ്പരയായ സാന്ത്വനം എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രോമോ വീഡിയോ യിലാണ് സുമിത്രയുടെ മാറ്റത്തെപ്പറ്റി വിശേഷിപ്പിക്കുന്നത്. സുമിത്രയും സിദ്ധാർത്ഥും വിവാഹബന്ധം വേർപെട്ടതിനുശേഷം വളരെ ശക്തമായ മനസ്സാന്നിധ്യം ഉള്ള സുമിത്രയെ ആണ് നമുക്ക് കാണാൻ കഴിയുന്നത്. അവർ ശ്രീനിലയം വീട്ടിൽ തലയുയർത്തി ജീവിക്കാൻ പോകുകയാണ്. ഇനിയുള്ള എപ്പിസോഡുകൾ സുമിത്രയുടെ പുതിയ ജീവിത കഥ പറയുന്നതാണ്. ഇനിയങ്ങോട്ട് ശ്രീനിലയം വീട്ടിൽ എന്തൊക്കെ സംഭവിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.