വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അടിച്ച് പൊളിച്ച് ശ്രീലയ, ചേച്ചിക്കൊപ്പം ഫോട്ടോ പകര്‍ത്തി ശ്രുതി ലക്ഷ്മിയും, ചിത്രങ്ങള്‍ വൈറല്‍

0

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി സിനിമകളുടെ ഭാഗമായി ശ്രുതി. ശ്രുതിയുടെ സഹോദരിയാണ് ശ്രീലയ. ഒരു സീരിയല്‍ താരം ആയതുകൊണ്ടുതന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ശ്രീലയ.

മൂന്നുമണി എന്ന സീരിയലിലൂടെ ആണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീലയ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരു കഥാപാത്രത്തെ ആയിരുന്നു ശ്രീലയ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. മഴവില്‍ മനോരമയില്‍ ആയിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്.

ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ റോബിനാണ് ശ്രീലയയുടെ വരന്‍. ക്ലാസിക്കല്‍ ഡാന്‍സ് പരിശീലിച്ച താരം കൂടിയാണ് ശ്രീലയ. ഗിന്നസ് പക്രു നായകനായ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് ശ്രീലയ നായികയായി അരങ്ങേറുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ മേഖലയില്‍ എത്തിയ ശ്രീലയ ഭാഗ്യദേവത എന്ന സീരിയലിലൂടെ ആണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു താരം സീരിയലില്‍ അവതരിപ്പിച്ചത്.

താരത്തിന്റെ വിവാഹവും വിവാഹ സത്കാര വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വൈറലായി മാറുന്നത് താരത്തിന്റേയും ഭാര്‍ത്താവ് റോബിന്റേയും ചിത്രങ്ങളാണ്. നടിയും സഹോദരിയുമായ ശ്രുതിലക്ഷ്മിയും ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു, ഇന്ത്യന്‍ സിനിമാ ഗാലറിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.