വിന്റേജ് ഫാഷന്‍ ഷോയുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മോണി ദാസ്, താരനിശയില്‍ റാംപ് വാള്‍ക്ക്, വീഡിയോ കാണാം

0

താരങ്ങള്‍ മാറ്റുരച്ച വിന്റേജ് ഫാഷന്‍ ഷോയുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മോണി ദാസ്. പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന വിന്റേജ് ബൊട്ടീക്കിന്റെ മുന്നോടിയായുള്ള ഫാഷന്‍ ഷോ ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ ആശ ശരത്, മുന്‍ മേയര്‍ സൗമിനി ജെയിന്‍

, അഡ്വക്കേറ്റ് അഞ്ജിത ലക്ഷ്മണ, രഞ്ജിനി ഹരിദാസ്, ആര്യ (ബഡായി ബംഗ്ലാവ് ), പാരിസ് ലക്ഷ്മി, ലക്‌സണ്‍ ഫ്രാന്‍സിസ് ( കെ പി സി സി മെമ്പര്‍ ), സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, കൃഷ്ണ പ്രഭ , ടെലിവിഷന്‍ താരം നിതിന്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികള്‍ ആയി.

കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ട്രാന്‍സ്‌ഡെന്‍ഡേഴ്‌സ് പങ്കാൡത്തത്തോടെ നടത്തുന്ന വന്‍ ഫാഷന്‍ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചത്. പത്തോളം പ്രശസ്തരായ മോഡലുകള്‍ക്കൊപ്പം ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്സും ചേര്‍ന്ന് ജയ്പൂരി, പാര്‍ട്ടിവെയര്‍, ബ്രൈഡല്‍ ,മാര്‍വാ ലഹങ്കാസും അന്‍പതു വര്‍ഷം പഴക്കമുള്ള ബനാറസ് വിന്റേജ് കളക്ഷന്‍ സാരികളും പ്രദര്‍ശിപ്പിച്ചു. പാരിസ് ലക്ഷ്മിയും ദിയ പര്‍വീണ്‍ ഷോ സ്റ്റോപ്പേഴഴ്‌സും ,ഡാലു കൃഷ്ണ ദാസ് കൊറിയോഗ്രാഫിയും നിര്‍വഹിച്ച ചടങ്ങില്‍ പ്രമുഖരുടെ പങ്കാളിത്തമുണ്ടായിരുന്നു.

ഫെബ്രുവരി 14 നു എം. ജി റോഡില്‍ ഇന്ത്യയിലെ ആദ്യത്തെ വിന്റേജ് ബൊട്ടീക് ആയ ജാന്‍മോണി ദാസ് ബ്രൈഡല്‍ സ്റ്റുഡിയോ ആരംഭിക്കുമെന്ന് ജാന്‍മോണി വ്യക്തമാക്കി.