ആക്ടര്‍ ശങ്കരാടി സാറിനെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവ്, ഭാര്യ എന്ന നിലയില്‍ ആ കുട്ടി എന്റെ കൂടെ ഉണ്ടാകും എന്നത് ഉറപ്പാണ്, വെളിപ്പെടുത്തലുമായി പ്രബിന്‍

0

ടിക്ക്ടോക്കിലൂടെ ശ്രദ്ധേയനായി പ്ിന്നീട് സീരിയലിലേക്ക് ചുവടുവച്ച താരമാണ് പ്രബിന്‍. ടിക്ക് ടോക്കിലെ തകര്‍പ്പന്‍ വീഡിയോകളായിരുന്നു പ്രബിനെ ശ്രദ്ദേയനാക്കിയത്. നിരവധി ആരാധകരാണ് പ്രബിനുള്ളത്. അത്രയ്ക്ക് പെര്‍ഫഷനായിരുന്നു പ്രബിന്റെ ടിക് ടോക്ക് വീഡിയോകളും. ചെമ്പരത്തിയിലെ ആനന്ദ് കൃഷ്ണനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രബിന്‍.ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് പ്രബിന്‍ എത്തുന്നത്.

ചെമ്പരത്തി സീരിയലിലെ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്ന പ്രബിന്‍. ഇന്‍സ്റാഗ്രാമിലൂടെ തന്റെ പ്രണയിനിയുടെ ചിത്രം പങ്കുവെച്ചിരുന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. കാമുകിയുടെ ബാല്യത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രബീന്‍ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി താരം രംഗത്തെത്തുകയാണ്.

ചെമ്പരത്തിയിലേക്ക് എത്തിയത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. വിവാഹ വാര്‍ത്ത പോലും പലരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്.4 Best Scenes Of Prabhin Aka Aravind Krishnan From Chembarathi That Are Worth Re-Watching - ZEE5 News

ചെമ്പരത്തിയില്‍ എത്തിയ ശേഷമാണ് അഭിനയത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത്. ഓരുപാട് പേരുടെ സ്‌നേഹം ലഭിച്ചു. പ്രഭിന്‍ പറയുന്നു. രണ്ട് ഷോര്‍ട്ട് ഫിലിമിലൂടെ ക്യമാറയ്ക്ക് മുന്നിലേക്ക് എത്തിയ ആളാണ് ഞാന്‍. ഒരുപാട് ഒഡിഷനുകളില്‍ പങ്കെടുത്ത ആള്‍. എല്ലാവരോടും അവസരങ്ങള്‍ ചോദിക്കുന്നതില്‍ ഇപ്പോഴും മടി കാണിക്കാറില്ലെന്നും പ്രബിന്‍ പറയുന്നു.

വിവാഹ ജീവിതത്തില്‍ ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉള്ള ആളല്ല ഞാന്‍. ഭര്‍ത്താവ് എന്ന നിലയില്‍ ഒരുപാട് ഡിമാന്‍ഡുമില്ല. ആ കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്നതാണ് ആഗ്രഹം.

എന്റെ സ്ട്രഗിള്‍സ് ഉള്‍ക്കൊള്‌ലാന്‍ കഴിയുന്ന പെണ്ണാകണം. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ് എന്നാണ് പ്രബിന്റെ ഭാഷ്യം.ഒരുപാട് പിന്തുണ ആ കുട്ടി നല്‍കുന്നുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും. ഞങ്ങള്‍ എപ്പോള്‍ പ്രണയം തുടങ്ങി എന്ന് അറിയില്ല. ഒന്നിക്കാനുള്ള കാരണങ്ങള്‍ മാത്രമേ അറിയു. ആക്ടര്‍ ശങ്കരാടി സാറിനെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവ്. എന്റെ ഭാര്യ എന്ന നിലയില്‍ ആ കുട്ടി എന്റെ കൂടെ ഉണ്ടാകും എന്നത് ഉറപ്പാണ്.