ആണ്‍കുട്ടിയോ? പെണ്‍കുട്ടിയോ? വൈറലായി പേളിയുടെ ബേബി ഷവര്‍ വീഡിയോ, ശ്രീനിഷ് ഒരുക്കിയ സര്‍പ്രൈസ് കണ്ടോ?

0

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്‌ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

ബിഗ്ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ച ചിത്രങ്ങളും വൈറലായിരുന്നു. ശ്രീനിയുടെ നാടായ പാലക്കാട് അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ വീഡിയോയും ആരധകര്‍ പിന്നീട് ഏറ്റെടുത്തു.

അടുത്തിടെ പേളിയുടെ ഗര്‍ഭകാല നിമിഷങ്ങള്‍ പങ്കുവച്ച് എത്തിയ മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധ നേടിയിരുന്നു.ചെല്ലക്കണ്ണെ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് ശ്രദ്ധ നേടിയത്. കഴിഞ്ഞ ദിവസമാണ് പേളിയുടെ ബേബി ഷവര്‍ ഫോട്ടോഷൂട്ട് നടന്നത്. ഇപ്പോഴിതാ ബേബി ഷവറിന്റെ സുന്ദരമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

pearly baby shower images | വൈറലായി പേളിയുടെ ബേബി ഷവര്‍, ചടങ്ങൊരുക്കിയത് വാവച്ചി റേച്ചല്‍ | Mangalam

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നിറഞ്ഞ് നില്‍ക്കുന്ന ബേബി ഷവര്‍ വീഡിയോയില്‍ ശ്രീനിഷ് പേളിക്ക് സര്‍പ്രൊസ് തീര്‍ത്ത് കടന്നു വരുന്നതും. ഇരുവരു ചേര്‍ന്നുള്ള പ്രണയ നിമിഷങ്ങശുമെല്ലാം പ്രേക്ഷകന് കാണാന്‍ സാധിക്കും. വീഡിയോ പ്രേക്ഷകര്‍ ഇരുകൈനീട്ടി ഏറ്റെടുത്തു കഴിഞ്ഞു.