ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് അരുണ്‍ ഗോപന്. ആലാപന മികവ് തന്നെയായിരുന്നു അരുണ്‍ ഗോപനെ ശ്രദ്ധേയനാക്കിയത്. സ്റ്റാര്‍ സിംഗറിലെ തകര്‍പ്പന്‍ മത്സാരാര്ത്ഥിയായിരുന്ന അരുണ്‍ ഗോപന് സംഗീത വഴി വിട്ടിട്ടില്ല. ഡോക്്ടറായ അരുണ്‍ ഗോപന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
തന്റെ വിശേഷങ്ങളെല്ലം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറാണ് താരത്തിന്റെ പതിവ്,. 2013ല്‍ നടിയും അവതാരികയുമായ നിമ്മിയെ വിവാഹം കഴിച്ചത് ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു. താരദമ്പതികളുടെ വിശേഷങ്ങശെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തിരക്കാറുമുണ്ട്.
ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം എത്തിയിരിക്കുകയാണ്. ആദ്യത്തെ കണ്മണിയെ വരവേറ്റ വാര്‍ത്തയാണ് താരം പങ്കുവച്ചത്. കാത്തിരിപ്പിന് ഒടുവില്‍ തങ്ങള്‍ക്ക് കൂട്ടിനായി കുഞ്ഞ് എത്തിയ സന്തോഷവും താരം പങ്കുവയ്യ്ക്കുന്നുണ്ട്,
പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയെന്നും പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും താരം പറയുന്നു.
നിമ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വളക്കാപ്പ് ചിത്രങ്ങളുമെല്ലാം അടുത്തിടെ താരം പങ്കുവച്ചിരുന്നു. താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് രഗത്തെത്തുന്നത്.
View this post on Instagram