പെണ്‍പുലികള്‍ തകര്‍ത്താടിയ മാസ്റ്റര്‍ ഫാന്‍സ് ഷോ, വിജയിയു ലേഡീ ഫാന്‍സിന് പറയാനുള്ളത് കേള്‍ക്കാം, വീഡിയോ

0

പെണ്‍പുലികള്‍ തകര്‍ത്താടിയ മാസ്റ്റര്‍ ലേഡീസ് ഫാന്‍സ് ഷോ. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. കോവിഡ് വിലക്കുകള്‍ക്ക് ശേഷം കേരളത്തില്‍ തീയറ്റര്‍ തുറന്നപ്പോള്‍ ആഘോഷമാക്കി എത്തിയ ചിത്രമാണ് ദളപതി വിജയിയുടെ മാസ്റ്റര്‍

മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നതും. തമിഴ്‌നാട്ടില്‍ ആദ്യദിനത്തിലെ കളക്ഷന്‍ തന്നെ 26 കോടിക്ക് മുകളില്‍ മാസ്റ്റര്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ 500 തീയറ്ററുകളിലായി ഒരുക്കിയ ഷോ ഗംഭീര പ്രദര്‍ശനമാണ് തടരുന്നത്.

കോവിഡില്‍ അനിശ്ചിതത്വത്തിലായ സിനിമാ മേഖലയെ പുത്തന്‍ ഉണര്‍വിലേക്ക് നയിച്ച തുടക്കം തന്നെയാണ് ഒരു അന്യഭാഷ ചിത്രത്തിന് ലഭിച്ചതും. തിരുവനന്തപുരത്താണ് കേരളാ വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്. ആട്ടവും പാട്ടും ആര്‍പ്പുവിളിയുമായി പെണ്‍പുലികള്‍ തീയറ്റര്‍ തകര്‍ത്താടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരളത്തില്‍ വിജയ് ഫാന്‍സിലെ വനിതാ അംഗങ്ങള്‍ക്കായി മാത്രം സംഘടിപ്പിച്ച ഷോ ഗംഭീര വിജയമെന്നാണ് സംഘാടകരും അവകാശപ്പെടുന്നത്.വീഡിയോ കാണാം.