കെജിഎഫ് ചാപ്റ്റർ ടൂ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ഗുരുതര ആരോപണവുമായി ആൻറി ടുബാക്കോ സെൽ. പ്രതിഷേധമറിയിച്ചു സിനിമാലോകവും.

0

.കെജിഎഫ് ചാപ്റ്റർ വണ്ണിന് പിന്നാലെ ഉടൻതന്നെ കെജിഎഫ് ചാപ്റ്റർ ടു റിലീസ് ആവാൻ ഇരിക്കെ ഗുരുതര ആരോപണവുമായി ആൻറി ടുബാഗോ സെൽ. കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യഷ് നായകനാവുന്ന കെജിഎഫ് ചാപ്റ്റർ ടൂ ടീസർ ഇറങ്ങിയത്. പതിവുപോലെ അൾട്രാ സ്റ്റൈലിഷ് ആയിരുന്നു റോക്കിയുടെ വരവ്. ടീസറിൽ ആരാധകർ ഏറ്റെടുത്ത് ഒരു പുകവലി സീൻ ഉണ്ടായിരുന്നു. ആ സീൻ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ആരാധകർ ഏറെ പ്രതീക്ഷ വെച്ചു കൊണ്ട് കാത്തിരിക്കുന്ന സിനിമയാണ് കെ ജി എഫ് ചാപ്റ്റർ ടു. സിനിമയുടെ ഒന്നാം ഭാഗം വലിയ ഹിറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ നിരവധി റെക്കോർഡുകൾ ആണ് യൂട്യൂബിന് സമ്മാനിച്ചത്. എന്നാൽ ടീസർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നത് ആണെന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് ആൻറി ടുബാക്കോ സെൽ. ഉടൻതന്നെ ഈ രംഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് നടനായ യഷിന് നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം പുകവലി മാസ് രംഗങ്ങൾ ക്കായി ഉപയോഗിക്കുന്നു എന്നാണ് ആരോപണം. സിഗരറ്റ് ആൻഡ് അദർ ടൊബാഗോ ആക്ക്റ്റിന് കീഴിലെ സെക്ഷൻ അഞ്ചിലെ ലംഘനമാണിത് എന്നും നോട്ടീസിൽ പറയുന്നു. പുകവലി രംഗങ്ങൾ ടീസറിൽ നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം. താരത്തിനു പുറമേ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ അതിന് മുന്നേ ടീസര്‍ ലീക്കായതോടെയാണ് ഏഴിന് രാത്രി അണിയറപ്രവർത്തകര്‍ പുറത്തുവിടുകയുണ്ടായത്. കോളാര്‍ സ്വര്‍ണ്ണഘനിയുടെ കഥ പറയുന്ന സിനിമയുടെ ആദ്യഭാഗം വലിയ വിജയം നേടിയിരുന്നു. കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായാണണ് കെജിഎഫിന്‍റെ വരവ്. രണ്ടാം ഭാഗത്തിൽ യഷിന് പുറമെ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടൻ, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാനവേഷത്തിലുള്ളത്.