സംസ്ഥാനത്തെ പാവപ്പെട്ട 10000 കുട്ടികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ് നൽകാൻ പുതിയ പദ്ധതി. ചെയ്യേണ്ടത് ഇത്രമാത്രം.

0

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കഴിവുള്ള വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുവാനായി പുതിയ പദ്ധതിയുമായി സംസ്ഥാനത്തെ ഒരു സംഘടന. ഐഎഎസ് ഐപിഎസ് സംവിധാനം സമൂഹത്തിലെ മുന്നോക്കം നിൽക്കുന്ന സമൂഹത്തിന് മാത്രം എന്ന ധാരണ തിരുത്താൻ ഉള്ള ലക്ഷ്യവുമായാണ് പുതിയ സംരംഭം വരുന്നത്. ഒരു സ്കൂൾ, ഒരു ഐഎഎസ് എന്ന പദ്ധതിയാണ് സംഘടന ഇപ്പോൾ അവതരിപ്പിച്ചിട്ടും. കേരള ഗവർണർ ആരിഫ് ഖാൻ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഈ സൗജന്യ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഏകമാർഗ്ഗം പഠനത്തിൽ മികച്ച നിൽക്കുക എന്നതുമാത്രമാണ് . സിവിൽ സർവീസ് താൽപ്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സ്പോൺസർഷിപ്പിൽ പരിശീലനം നൽകാനാണ് സംഘടന ലക്ഷ്യമിടുന്നത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി ഐഎഎസ് പരിശീലന രംഗത്തുള്ള വേദിക്ക് ഐഎഎസ് അക്കാദമിയാണ് പുതിയ മാതൃക അവതരിപ്പിക്കുന്നത്.

സാമ്പത്തികമായി പിന്നിലാണെങ്കിലും പഠനത്തിൽ മുന്നിൽ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായാണ് സിവിൽ സര്‍വീസ് പരിശീലനം നല്‍കുകയെന്ന് സ്ഥാപനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതായി വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. സ്പോൺസര്‍മാരുടെ സഹായത്തോടെ സംസ്ഥാനത്ത് ഉടനീളമുള്ള പതിനായിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. അതത് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ നയിക്കുന്ന സമിതിയായിരിക്കും കുട്ടികളെ തെരഞ്ഞെടുകയെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

മികച്ച പ്രതികരണമാണ് ഇതിനകംതന്നെ കേരളത്തിൽനിന്ന് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പത്തു കുട്ടികളെ സ്പോൺസർ ചെയ്യുമെന്ന് സിനിമാ നടി മഞ്ജു വാര്യർ സമ്മതിച്ചിട്ടുണ്ട്. സിവിൽ സർവീസിന് പുറമേ മറ്റു മത്സര പരീക്ഷകൾക്കും ഗുണം ചെയ്യുന്നതിന് വിധമായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുക. ഉടൻതന്നെ അർഹരായ കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്യുമെന്ന് സംഘടന അറിയിച്ചു.