ശരിക്കും മുട്ടന്‍ കോമഡിയാണ് ഞങ്ങള്‍, ഞങ്ങളുടെ വിവാഹ ജീവിതത്തിനെ കുറിച്ച് വീട്ടുകാര്‍ക്ക് ആശങ്കയുണ്ട്, ഒടുവില്‍ വെളിപ്പെടുത്തലുമായി എലീന പടിക്കല്‍

0

വതാരകയായും സീരിയല്‍ നടിയായും മലയാളികള്‍ക്ക് സുപരിചിതയായ ആളാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ്‍ 2 വില്‍ എത്തിയതോടെ താരത്തിന് ആരാധകര്‍ കൂടുതലാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. വിഷമത്തിലാണ് താരം.

അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോള്‍ എലീന തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.തനിക്ക് ഒരു പ്രണയിതാവുണ്ടെന്നും അദ്ദേഹത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വരനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

താനും കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരും 6 വര്‍ഷത്തോളമായി പ്രണയത്തിലാണെന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു എലീന. ഇപ്പോഴിതാ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും പ്രണയ ജീവിതത്തെ കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ എലീന മനസ് തുറക്കുകയാണ്.

ഒളിച്ചോട്ടം തുടങ്ങിയ കാര്യങ്ങളൊന്നും പാടില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചാല്‍ മാത്രം വിവാഹം എന്ന് ആദ്യമേ ഒരു ഡീലിലെത്തിയിരുന്നു. അങ്ങനെ പഠിച്ച് ജോലിയൊക്കെയായ ശേഷം വിവാഹത്തിനായി പദ്ധതിയിട്ടു, ഇവിടെ വരെയെത്തി, എലീനയുടെ വാക്കുകള്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

ആറ് വര്‍ഷ്‌തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ നടത്തുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ജനുവരി 20നാണ് വിവാഹ നിശ്ചയം നടക്കുക. ഈ വര്‍ഷം തന്നെ വിവാഹവും നടക്കുമെന്ന് താരം പ്രതികരിക്കുന്നു. തിരുവനന്തപുരത്ത് വച്ചാണ് ചടങ്ങ് നടക്കുക. ഒരുക്കങ്ങള്‍ക്കായി ഇവന്റ്മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

കോവിഡ് മനാദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടതിനാലാണ് വിവാഹം തിരുവനന്തപുര്‌തേക്ക് മാറ്റിയത്.അല്ലെങ്കില്‍ കോട്ടയത്ത് തന്നെ നടന്നേനെ. വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നത് എന്റെ സ്‌റ്റൈലിഷായ നിഥിനും ഡിസൈനറായ സമീറ ഷൈജുവും ചേര്‍ന്നാണ്. 16ാം തീയതി ഡ്രസ് കിട്ടും അത് വരും വരെ എനിക്ക് സര്‍പ്രൈസ് ആണെന്ന് എലീന പ്രതികരിക്കുന്നത്. 2013 അവസാനമാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.

എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു രോഹിത്ത്.
പിന്നീട് പരിചയം പ്രണയമായി മാറി, ആദ്യമൊക്കെ പ്രപ്പോസല്‍ വന്നപ്പോള്‍ നോ പറഞ്ഞു. പിന്നീട് രോഹിത്തിനോട് യസ് പറഞ്ഞതായി എലീന പറയുന്നു. ശരിക്കും മുട്ടന്‍ കോമഡിയാണ് ഞങ്ങള്‍. ഞങ്ങളുടെ വിവാഹ ജീവിത്തിനെ കുറിച്ച് വീട്ടുകാര്‍ക്ക് ആശങ്കയുണ്ട്.