കേരളത്തിലെ 500 തീയറ്ററുകളിലും വിജയകുതിപ്പ്, ആരാധകര്‍ ആവേശത്തില്‍, പ്രേക്ഷക പ്രതികരണം ഇങ്ങനെ!

0

മാസ്റ്ററിനെ ഏറ്റെടുത്ത് സൗത്ത് ഇന്ത്യ. തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്ന ഗംഭീര  റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേരളത്തിലും ചിത്രത്തിന് വന്‍ പ്രേക്ഷക പിന്തുണ നേടിയെടുക്കുന്നത്. കേരളത്തിലെ 500 തീയറ്ററുകളിലായി നടത്തിയ പ്രദര്‍ശനം വിജയകുതിപ്പിലാണ് മുന്നേറിയത്.

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമായി നടത്തിയ പ്രദര്‍ശനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. സിനിമാ സംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് ഇന്ന് രാവിലെ മുതല്‍ വിജയ് സിനിമ മാസ്റ്റര്‍ പ്രദര്‍ശനത്തിന് എത്തിയത്.

അടിപൊളി സിനിമ., വിജയ് ഒരു രക്ഷുമില്ല, ഉറപ്പായും കാണേണ്ട ചിത്രം ഇങ്ങനെ ഉയരുന്നു പ്രേക്ഷകരുടെ കമന്റുകള്‍. വിജയ്‌ക്കൊപ്പം തന്നെ ലോകേഷ് കനകരാജിനും കയ്യടിച്ചാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. പൊങ്കല്‍ റിലീസിനായി എത്തിയ ചിത്രം വേള്‍ഡ് വൈഡ് റിലീസായിട്ടാണ് എത്തിയത്.കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷനും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസിനുമാണ്.

50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിച്ചാണ് തീയറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്, പൂര്‍ണമായും അണുവിമുക്കമാക്കിയും ഒന്നിടവിട്ട സീറ്റുകളില്‍ പ്രേക്ഷകരെ ഇരുത്തിയുമാണ് തീയറ്ററിലെ പ്രദര്‍ശനം നടന്നത്.. ഇതിന് പുറമെ കാണികളും ജീവനക്കാരും ഗ്ലൗസ് ധരിക്കണമെന്നത് നിബന്ധനയും സര്‍ക്കാര്‍ പുറത്തിറക്കി.