കോവിഡ് കാലത്തെ വ്യാകുലതകള്‍ക്ക് ശേഷം ഇന്ത്യ ഒട്ടാകെ ആഘോഷമാക്കിയ ഒരു ദളപതി ചിത്രം. വിജയ് -ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാന്‍ പ്രേക്ഷകര്‍ പിടിപെട്ട പൊല്ലാപ്പുകള്‍ ചില്ലറയല്ല.
50ശതമാനം പ്രേക്ഷകരുമായി മാത്രം തമിഴ്നാട്ടില്‍ രാവിലെ 4ന് പ്രദര്‍ശനം തുടങ്ങിയ ചിത്രം പൊങ്കലില്‍ തമിഴ്മക്കള്‍ക്ക് നല്കിയ ഇടിവെട്ട് സമ്മാനം എന്ന് തന്നെ പറയാം. തീയറ്റര്‍ അനുഭവം അത്രത്തോളം പ്രേക്ഷകന് സമ്മാനിക്കുന്ന ഈ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ഒതുങ്ങി പോയിരുന്നെങ്കില്‍ ശരാശരി പ്രേക്ഷകന് ഈ ചിത്രം കനത്ത നിരാശ മാത്രമേ സമ്മാനിക്കുകയുള്ളു.
പതിവ് ദൗത്യമോ രക്ഷക ഇമേജോ എന്നുള്ള പരിഹാസങ്ങള്‍ക്ക് ഈ വിജയ് ചിത്രത്തിന് സ്ഥാനമില്ല. കാരണം അത്രത്തോളം കഥാമൂല്യവും ഒപ്പം തന്നെ ആക്ഷനുകളും ചിത്രത്തില്‍ കടന്നെത്തുന്നു. വിജയ് – വിജയ് സേതുപതി കൂട്ടുകെട്ടില്‍ ചിത്രം എത്തുമ്പോള്‍ പ്രേക്ഷകന്റെ പോക്കറ്റ് കാലിയാകില്ല എന്നുറപ്പിക്കാം.
ഇത് തീയറ്റര്‍ അനുഭവം..!
ഒരു കാര്യം തീയറ്ററില്‍ കയറുന്ന പ്രേക്ഷകന് ആദ്യമേ തന്നെ ഉറപ്പിക്കാം. ടിക്കറ്റ് കാശ് നഷ്ടമാകില്ല. വിജയില്‍ നിന്ന് എന്താണോ േേപ്രക്ഷകര് പ്രതീക്ഷിക്കുന്നത്. അതിന്റെ നൂറിരട്ടി നല്കുന്ന ചിത്രമാണ് മാസ്റ്റര്‍.കൈതിയുടെ വിജയത്തിന് ശേഷമാണ് ലോകേഷ് കനകരാജ് വിജയുമായി മാസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. സ്സ്പെന്‍സ് നിലനിര്ത്തിപോകുന് കഥാവഴി അതുതന്നെയാണ് ചിത്രം.
വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രം. കേരളത്തില്‍ 9 മണിക്ക് തുടങ്ങിയ ഷോ വിജയകരനമായി പ്രദര്‍ശനം തുടരുന്നു.
ശക്തനായ എതിരാളിയായ ഭവാനി എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി കഥയിലേക്ക് എത്തുന്നതും. ജെഡി എന്ന കഥാപാത്രമായി എത്തുന്ന വിജയ് യുടെ ആക്ഷന്‍ പ്രകടനവും തന്നെയാണ് ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ശരാശരി വിജയ് ആരാധകനെ നിരാശപ്പെടുത്തുന്ന ഇന്‍ട്രോയാണ് സിനിമയില്‍ എങ്കിലും രണ്ടാമത്തെ ഇന്ട്രോയില് ആ നിരാശ മാറ്റി മറിച്ചിരിക്കും. ജുവനൈല്‍ ഹോം പശ്ചാത്തലത്തില്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍, ലോറിയില്‍ നടത്തുന്ന അതീവ ദുര്‍ഘടം നിറച്ച ആക്ഷന്‍ രംഗങ്ങള്‍ ഇവയൊക്കെ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ലാഗില്ലാതെ നീളുന്ന കഥാവഴി ആയതിനാല്‍ തന്നെ പ്രേക്ഷകന് കണ്ണിമ വിടാതെ കണ്ടിരിക്കാം. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം പതിവ് വിജയ് ഫാന്‍സിനെ പിടിച്ചിരുത്തും. ബി.ജി.എം തന്നെയാണ് തീയറ്ററിനെ ഇളക്കി മറിക്കുന്നത്.
ഇതൊരു പക്കാ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മുവിയാണ്. വിജയിയെ ക്യത്യമായി അവതരിപ്പിച്ച് കാട്ടാന്‍ ലോകേഷ് കനകരാജിന് സാധിച്ചിട്ടുണ്ട്. നായികയായി കടന്നെത്തിയ മാളവിക മോഹന്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവച്ചു.
(റേറ്റിങ്: 4/ 5)