200ാം എപ്പിസോഡിന്റെ സക്‌സസ് സെലിബ്രേഷനുമായി എന്റെ മാതാവ് അണിയറ, താരനിറവില്‍ നടന്ന വിജയാഘോഷത്തിന്റെ വീഡിയോ കാണാം

0

ക്ഷത്ര കണ്ണുള്ള മാലാഖ കുട്ടിയുമായി സൂര്യ ടിവി ഒരുക്കിയ മികവുറ്റ വിജയം. എന്റെ മാതാവ് സീരിയല്‍ 200ാം എപ്പിസോഡിലേക്ക് കടക്കുമ്പോള്‍ സക്‌സസ് സെലിബ്രേഷനുമായി സീരിയലിന്റെ അണിയറ പ്രവര്‍്ത്തകര്‍. സൂര്യ ടിവിയില്‍ വന്‍ വിജയം നേടി കുതിക്കുന്ന സീരിയല്‍ എയ്ഞ്ചല്‍ എന്ന മാലാഖ കുഞ്ഞിനേയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥാവഴികളിലൂടെയുമാണ് മുന്നേറുന്നത്.

ഏഞ്ചല്‍ ആയി എത്തുന്നത് ഐലീന്‍ എലീസ നിലഖിലെന്ന കൊച്ചു മിടുക്കിയാണ് ഒന്നാം ക്ലാസിലേക്ക് കടക്കുന്ന ഐലിന്‍ തന്നെയാണ് കഥയുടെ ഹൈലേറ്റ്. നടി സരയു മോഹന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആണ് പരമ്പരയില്‍ അണിനിരക്കുന്നത്. വേണു ചേലക്കോട് സംവിധാനം ചെയ്യുന്ന സീരിയലിന്റെ കഥയും സംഭാഷണവും ഒരുക്കുന്നത് പ്രമുഖ തിരക്കഥാകഥാകൃത്ത് കൂടിയായ സിനോജ് നെടുങ്ങോലമാണ്.

സീത അടക്കം നിരവധി സീരിയലുകളിലെ സഹ എഴുത്ത് കാരന്‍ കൂടിയായിരുന്ന സിനോജിന്റെ കഥയിലും സംഭാഷണത്തിലുമാണ് സീരിയല്‍ 200ാം എപ്പിസോഡിലേക്ക് കടക്കുന്നത്. എറണാകൂളം മൂവാറ്റുപുഴ, ചൂണ്ടിയിലെ ലൊക്കേഷനില്‍ വച്ചാണ് സക്‌സസ് സെലിബ്രേഷനും കേക്ക് മുറിച്ചുള്ള ആഘോഷവും നടന്നത്. താരനിറവിലായിരുന്നു ആഘോഷം അരങ്ങേറിയത്. വീഡിയോ കാണാം.